റോഡിൽ  പട്ടിചത്തു കിടക്കുന്നു മെമ്പറേ;നാ​ട്ടു​കാ​ർക്കും ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍​ക്കു മു​ന്നി​ട്ടി​റ​ങ്ങാം; കൂരോപ്പടയിലെ നാട്ടുകാരോട്  പഞ്ചായത്ത് അംഗങ്ങൾക്ക് പറയാനുള്ളത്…

കൂ​രോ​പ്പ​ട: ച​ത്ത നാ​യ​യെ കു​ഴി​ച്ചി​ടാ​ന്‍ നാ​ട്ടു​കാ​രും ത​യാ​റാ​ക​ണ​മെ​ന്ന് കൂ​രോ​പ്പ​ട പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍. പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ഗോ​പി ഉ​ല്ലാ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നി​ല്‍ കൂ​രോ​പ്പ​ട, പി.​എ​സ്. രാ​ജ​ന്‍ എ​ന്നി​വ​രാ​ണു ച​ത്ത നാ​യ​യെ കു​ഴി​ച്ചി​ടു​ന്ന​തു പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മ​ല്ല, മ​റി​ച്ചു നാ​ട്ടു​കാ​രും ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍​ക്കു മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം കൂ​രോ​പ്പ​ട അ​മ്പ​ല​പ്പ​ടി ജം​ഗ്ഷ​നു​സ​മീ​പ​മു​ള്ള വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ മു​ന്‍​വ​ശ​ത്ത് റോ​ഡ​രി​കി​ല്‍ തെ​രു​വ് നാ​യ ച​ത്ത് കി​ട​ന്നി​രു​ന്നു. സ​മീ​പ​വാ​സി​ക​ളും നി​ര​വ​ധി യാ​ത്ര​ക്കാ​രും ഇ​തു​വ​ഴി ക​ട​ന്നു പോ​യെ​ങ്കി​ലും ആ​രും ഗൗ​നി​ച്ചി​ല്ല.

വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ഗോ​പി ഉ​ല്ലാ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​നി​ല്‍ കൂ​രോ​പ്പ​ട, പി.​എ​സ്. രാ​ജ​ന്‍ എ​ന്നി​വ​രും ഓ​ട്ടോ ഡ്രൈ​വ​ര്‍ നാ​രാ​യ​ണ​നും ചേ​ര്‍​ന്ന് നാ​യ​യെ റോ​ഡ​രി​കി​ല്‍​നി​ന്നു മാ​റ്റി കു​ഴി​യെ​ടു​ത്ത് മ​റ​വ് ചെ​യ്യു​ക​യാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍​ക്കു​ള്ള​തു​പോ​ലെ എ​ല്ലാ​വ​ര്‍​ക്കും ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​ന്‍ ബാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണു പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. റോ​ഡ​രി​കി​ല്‍ നാ​യ ച​ത്ത് കി​ട​ക്കു​ന്നു​വെ​ന്നു പ​റ​ഞ്ഞ് നി​ര​വ​ധി ഫോ​ണ്‍ കോ​ളു​ക​ളാ​ണു പ​ഞ്ചാ​യ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.

വി​ളി​ച്ച​വ​ര്‍​ക്കും നാ​യ​യെ മ​റ​വ് ചെ​യ്യാ​നു​ള്ള ബാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടാ​ല്‍ ഇ​നി​യും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു.

ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് സാ​ധാ​ര​ണ​ക്കാ​ര്‍ പു​റ​ത്തി​റ​ങ്ങി​യാ​ല്‍ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും നി​യ​മ​ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും അ​ത്ത​രം ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ സ​ഹാ​യ​ത്തി​നു പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്നും നാ​ട്ടു​കാ​രും പ​റ​യു​ന്നു.

Related posts

Leave a Comment