മാ​ർ​ട്ടി​നെ പി​ടി​കൂ​ടാ​നെ​ത്തി​യ​തു മു​ന്നൂ​റോ​ളം നാ​ട്ടു​കാ​ർ, കൂ​ടാ​തെ പ്ര​ദേ​ശ​ത്തെ ആ​ർ​ആ​ർ​ടി​ക്കാ​രും.! പോ​ലീ​സും നാ​ട്ടു​കാ​രു​മെ​ല്ലാം പി​ന്നാ​ലെ കൂ​ടി​യ​തോ​ടെ മാ​ർ​ട്ടി​ന് ഓ​ടാ​തെ ര​ക്ഷ​യി​ല്ലെ​ന്നാ​യി…

സ്വ​ന്തം ലേ​ഖ​ക​ൻ

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കൊ​ച്ചി ഫ്ലാ​റ്റ് കേ​സി​ലെ പ്ര​തി മാ​ർ​ട്ടി​നെ കി​രാ​ലൂ​രി​ൽ നി​ന്നും പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നൊ​പ്പം കൂ​ടി​യ​തു മു​ന്നൂ​റോ​ളം നാ​ട്ടു​കാ​ർ. കൂ​ടാ​തെ പ്ര​ദേ​ശ​ത്തെ ആ​ർ​ആ​ർ​ടി​ക്കാ​രും.

മാ​ർ​ട്ടി​നെ ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ലി​ന് അ​ത്താ​ണി ആ​റ​ന്പി​ള്ളി​യി​ൽ​വ​ച്ച് നാ​ട്ടു​കാ​രി​ൽ ചി​ല​ർ ക​ണ്ടി​രു​ന്നു​വ​ത്രെ. ഇ​തോ​ടെ മാ​ർ​ട്ടി​ൻ ഓ​ട്ടം തു​ട​ങ്ങി.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സും നാ​ട്ടു​കാ​രു​മെ​ല്ലാം പി​ന്നാ​ലെ കൂ​ടി​യ​തോ​ടെ മാ​ർ​ട്ടി​ന് ഓ​ടാ​തെ ര​ക്ഷ​യി​ല്ലെ​ന്നാ​യി.

ആ​റ​ന്പി​ള്ളി​യി​ൽ നി​ന്ന് കി​രാ​ലൂ​ർ വ​രെ ഓ​ടി​യെ​ത്തി അ​വി​ടെ​യു​ള്ള അ​യ്യ​ൻ​കു​ന്ന് ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ന​ക​ത്തേ​ക്ക് എ​ത്തു​ന്പോൾ മാ​ർ​ട്ടി​ൻ അ​വ​ശ​നാ​യി​രു​ന്നു.

എ​സ്റ്റേ​റ്റ് വ​ള​പ്പി​ന​ക​ത്തെ ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലേ​ക്കു ഓ​ടി​ക്ക​യ​റി​യെ​ങ്കി​ലും നാ​ട്ടു​കാ​രും പോ​ലീ​സും പി​ന്നാ​ലെ​ കൂടി. ഇ​യാ​ളെ പി​ടി​കൂ​ടു​ന്പോ​ൾ എ​ട്ട​ര ക​ഴി​ഞ്ഞി​രു​ന്നു.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ പി​ന്നീ​ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​വ​ന്ന ശേ​ഷം മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി.

മാ​ർ​ട്ടി​ൻ മു​ണ്ടൂ​രി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് സി​ഐ അ​ന​ന്ത​ലാ​ൽ, എ​സ്ഐ വി​ജ​യ​രാ​ജ് എ​ന്നി​വ​ർ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ം രൂ​പീ​ക​രി​ച്ചു തി​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു.

കൊ​ച്ചി സി​റ്റി സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​ഐ നി​സാ​റും സം​ഘ​വും ഷാ​ഡോ പോ​ലീ​സും മാ​ർ​ട്ടി​നെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. രാ​ത്രി വൈ​ദ്യ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞു മാ​ർ​ട്ടി​നെ കൊ​ച്ചി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Related posts

Leave a Comment