മനുഷ്യനുമായി ഏറ്റവും ആദ്യം അടുത്ത മൃഗങ്ങളിലൊന്നാണ് നായകള്. വീടിന്റെ കാവൽക്കാരൻ എന്നാണ് നായകൾ അറിയപ്പെടുന്നത്. മനുഷ്യന് ഏറ്റവും വിശ്വസിക്കാവുന്നതും നന്ദിയുള്ളതുമായ മൃഗമായി കണക്കാക്കുന്നതും നായകളെയാണ്. ഇന്ന് പോലീസിനും കസ്റ്റംസിലും വരെ നായകളെ പരിശീലനം നല്കി ഉപയോഗിക്കുന്നുണ്ട്.
ഇപ്പോഴിതാ ഒരു നായയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വീഡിയോ പങ്കുവയ്ക്കപ്പെട്ടതോടെ വലിയ വിമർശനങ്ങളാണ് ഇതിനു നേരേ ഉയരുന്നത്.
വായിൽ കടിച്ചു പിടിച്ചിരിക്കുന്ന ഒരു പലകയുടെ മുകളിൽ ഇരുവശത്തുമായി ഓരോ ഗ്ലാസ് വെള്ളവും തലയിൽ മറ്റൊരു ഗ്ലാസിൽ വെള്ളവുമായി ഒട്ടും ബാലൻസ് തെറ്റാതെ നടന്നു വരുന്ന നായയാണ് വീഡിയോയിൽ ഉള്ളത്. വളരേ വേഗത്തിൽ തന്നെ വീഡിയോ ശ്രദ്ധേയമായി.
മിണ്ടാപ്രാണികളെ വെറും ലൈക്കിനും കമന്റിനും വേണ്ടി ഉപദ്രവിക്കരുതെന്നാണ് വീഡിയോ കണ്ട പലരും പറഞ്ഞത്. അവന്റെ കണ്ണുകളില് ഭയം കാണാം എന്നായിരുന്നു മറ്റ് ചിലര് എഴുതിയത്. ചിലര് ഇത് ആനിമല് ലേബര് അബ്യൂസ് ലോയുടെ കീഴില് വരുമെന്ന് കമന്റ് ചെയ്തു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

