ദ​യ​നീ​യ ദൃ​ശ്യ​ങ്ങ​ള്‍..! ​വ​ള​ര്‍​ത്തു​നാ​യ​യെ കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ചു; മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍; മര്‍ദിക്കാനുണ്ടായ കരണത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ബം​ഗ​ളൂ​രു: വ​ള​ര്‍​ത്തു​നാ​യ​യെ കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ച മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍. ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ, രാ​ഹു​ല്‍, രോ​ഹി​ത്, ര​ജ​ത് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മ​ര​ക്ക​ഷ്ണ​ങ്ങ​ളു​പ​യോ​ഗി​ച്ച് അ​തി​ക്രൂ​ര​മാ​യാ​ണ് ഇ​വ​ര്‍​ നാ​യ​യെ മ​ര്‍​ദി​ക്കു​ന്ന​ത്. വേ​ദ​ന​കൊ​ണ്ട് നി​ല​ത്തു​കി​ട​ഞ്ഞ് പി​ട​ഞ്ഞു​കൊ​ണ്ട് മോ​ങ്ങു​ന്ന നാ​യ​യു​ടെ ദ​യ​നീ​യ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നാ​യ​യെ സ​മീ​പ​ത്തെ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നി​ര്‍​ത്താ​തെ കു​ര​ച്ച് ശ​ല്യ​മു​ണ്ടാ​ക്കി​യെ​ന്നാ​രോ​പി​ച്ചാ​ണ് പ്ര​തി​ക​ള്‍ നാ​യ​യെ മ​ര്‍​ദി​ച്ച​ത്.

കി​ഴ​ക്ക​ന്‍ ബം​ഗ​ളൂ​രു​വി​ലെ കെ ​ആ​ര്‍ പു​രം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. നാ​യ​യു​ടെ ഉ​ട​മ​യു​ടെ പ​രാ​തി​യി​ല്‍ മൃ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള ക്രൂ​ര​ത ത​ട​യു​ന്ന​തി​നു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment