റോഡ് വൃത്തിയാക്കാൻ ജർമ്മൻ ഷെപ്പേർഡ് പോലീസിനെ എങ്ങനെ സഹായിക്കും? വൈറലായ് വീഡിയോ

യു​എ​സി​ലെ കാ​ർ​മ​ൽ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലെ ജ​ർ​മ്മ​ൻ ഷെ​പ്പേ​ർ​ഡി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

ന്യൂ​യോ​ർ​ക്ക് തെ​രു​വി​ൽ  ആ​ടു​ക​ൾ നി​റ​ഞ്ഞ റോ​ഡ് വൃ​ത്തി​യാ​ക്കാ​ൻ സ​ഹാ​യി​ച്ചു​കൊ​ണ്ട് നാ​യ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​ഹാ​യി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് ഇപ്പോൾ വൈറലാകുന്നത്. 

വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ൽ ആ​ടു​ക​ൾ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് കാ​ണാം. പി​യ​ട്രോ​യും അ​തി​ന്‍റെ മ​നു​ഷ്യ സു​ഹൃ​ത്തും വ​ഴി​യ​രി​കി​ൽ നി​ൽ​ക്കു​ന്നു. ന​ട​പ​ടി​യെ​ടു​ക്കാ​നും ആ​ടു​ക​ളെ ഒ​രു പ്ര​ത്യേ​ക ദി​ശ​യി​ലേ​ക്ക് ന​യി​ക്കാ​നും അ​വ​ർ വേ​ഗ​ത്തി​ൽ നീ​ങ്ങു​ന്നു.

വീ​ഡി​യോ ഇ​തി​നോ​ട​കം 13,000-ല​ധി​കം ആ​ളു​ക​ൾ ക​ണ്ടു. നി​ര​വ​ധി ലൈ​ക്കു​ക​ളും നേ​ടി. 

കെ 9 ​പി​യ​ട്രോ​യും ഓ​ഫീ​സ​ർ ഡി​സാ​ന്റോ​ല​യും പ്രശംസിച്ചുകൊണ്ടുള്ള കമന്‍റുകളാണ് വീ​ഡി​യോ​യ്ക്ക് വ​രു​ന്നത്.

വീഡിയോ കാണാൻഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

Related posts

Leave a Comment