മെയ്തെയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകം; അറസ്റ്റ് ചെയ്തവരെ 48 മണിക്കൂറിനുള്ളിൽ വിട്ടയച്ചില്ലെങ്കിൽ ബന്ദ്; കുക്കി സംഘടനകൾ

മണിപ്പൂരിൽ രണ്ട് മെയ്തെയ് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ സിബിഐ അറസ്റ്റ് ചെയ്ത നാലു പേരെയും 48 മണിക്കൂറിനുള്ളിൽ വിട്ടയച്ചില്ലെങ്കിൽ അനിശ്ചിതകാല ബന്ദ് ആരംഭിക്കുമെന്ന് കുക്കി സംഘടനകൾ. 

പാവൊമിനുലുൻ ഹാവൊകിപ്, മ‌ൽസവൻ, ഹാവൊകിപ്, ലിംഗ്വെയ്ചോങ് ബെയ്‌തെ, തിന്നെയ്ഖോൽ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കൂടുതൽ പ്രതികൾക്കായി സിബിഐ സംഘം അന്വേഷണം ഊർജിതമാക്കി.

അതേസമയം  മെയ്തെയ് പ്രദേശങ്ങൾക്ക് ചുറ്റുമുള്ള അതിർത്തികളും സർക്കാർ ഓഫീസുകളും അടച്ചിടുമെന്നും കുക്കി സംഘടനകൾ അറിയിച്ചു. മലയോര ജില്ലകളിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും കുക്കികൾ അറിയിച്ചു.

കഴിഞ്ഞ ജൂലൈയിലാണ് മെയ്‌തെയ് വിഭാഗക്കാരായ രണ്ട് വിദ്യാര്‍ഥികളെ കാണാതായത്. പ്രണയത്തിലായിരുന്ന 20കാരൻ യുവാവിനെയും 17കാരി യുവതിയെയും ജൂലെെ ആറ് മുതലാണ് കാണാതായത്.എന്നാൽ ഇവരെ മർദിച്ചു കൊലപ്പെടുത്തിയ ചിത്രങ്ങൾ പിന്നീട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.

 

 

Related posts

Leave a Comment