ഡോണ്‍ മാത്യുവിന്റെ തന്ത്രങ്ങള്‍! വ്യാജസ്വത്ത് കാട്ടി കബളിപ്പിച്ച് വിവാഹം നടത്തിയ യുവാവിനെ പിടികൂടി; തലയോലപ്പറമ്പറില്‍ നടന്ന സംഭവം ഇങ്ങനെ…

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: വ്യാ​​ജ സ്വ​​ത്ത് കാ​​ട്ടി ക​​ബ​​ളി​​പ്പി​​ച്ച് വി​​വാ​​ഹം ന​​ട​​ത്തി​​യ യു​​വാ​​വി​​നെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. തി​​രു​​വ​​ല്ല ക​​റ്റോ​​ട് പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ ഡോ​​ണ്‍ മാ​​ത്യു(29)​​നെ​​യാ​​ണ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്. മാ​​തൃ​​സ​​ഹോ​​ദ​​ര​​ന്‍റെ വീ​​ടും പ​​റ​​ന്പും ഡോ​​ണ്‍ മാ​​ത്യു​​വി​​ന്‍റെ​​താ​​ണെ​​ന്നും കൂ​​ടാ​​തെ വേ​​റെ​യും സ്ഥ​​ലം പേ​​രി​​ലു​​ണ്ടെ​​ന്നും ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ ഒ​​രു സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലാ​​ണ് ജോ​​ലി​​ചെ​​യ്യു​​ന്ന​​തെ​​ന്നും ത​​നി​​ക്ക് ഓ​​സ്ട്രേ​​ലി​​യയ്​​ക്ക് പോ​​കാ​​ൻ വി​​സ ശ​​രി​​യാ​​യി​​ട്ടു​​ണ്ടെ​​ന്നും പ​​റ​​ഞ്ഞു തെ​​റ്റി​​ധ​​രി​​പ്പി​​ച്ചാ​​ണു ക​​ഴി​​ഞ്ഞ 25ന് ​​ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് സ്വ​​ദേ​​ശി​​നി​​യു​​മാ​​യു​​ള്ള വി​​വാ​​ഹം ന​​ട​​ത്തി​​യ​​ത്.

വി​​വാ​​ഹ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി അ​​ഞ്ച് ല​​ക്ഷം രൂ​​പാ ഡോ​​ണ്‍ മാ​​ത്യു അ​​ക്കൗ​​ണ്ട് വ​​ഴി വാ​​ങ്ങി​​യ​​താ​​യും യു​​വ​​തി​​യു​​ടെ ബ​​ന്ധു പ​​റ​​ഞ്ഞു. വി​​വാ​​ഹ ച​​ട​​ങ്ങു​​ക​​ൾ ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് ക​​ബ​​ളി​​പ്പി​​ക്ക​​പ്പെ​​ട്ട വി​​വ​​രം യു​​വ​​തി​​യു​​ടെ വീ​​ട്ടു​​കാ​​ർ അ​​റി​​യു​​ന്ന​​ത്. ഇ​​തോ​​ടെ ബ​​ന്ധു​​ക്ക​​ൾ യു​​വ​​തി​​യു​​മാ​​യി മ​​ട​​ങ്ങി.

സം​​ഭ​​വം സം​​ബ​​ന്ധി​​ച്ച് വൈ​​ക്കം ഡി​​വൈ​​എ​​സ്പി​​ക്ക് യു​​വ​​തി പ​​രാ​​തി ന​​ൽ​​കി. പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ തി​​രു​​വ​​ല്ല ക​​റ്റോ​​ട് ഭാ​​ഗ​​ത്ത് നി​​ന്ന് ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ച​​യോ​​ടെ ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പോ​​ലീ​​സ് ഡോ​​ണ്‍ മാ​​ത്യു​​വി​​നെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​യാ​​ളു​​ടെ പേ​​രി​​ൽ വ​​ഞ്ച​​നാ​​കു​​റ്റം ചു​​മ​​ത്തി കേ​​സെ​​ടു​​ത്ത് ച​​ങ്ങ​​നാ​​ശേ​​രി കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ ഇ​​യാ​​ളെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.

Related posts