നാട്ടില്‍ വന്നിട്ട് കാര്യമൊന്നുമില്ല, അവന്‍ അവിടെ നില്‍ക്കട്ടെ! ബിനോയ് കോടിയേരിയുടെ യാത്രാവിലക്ക് സ്ഥിരീകരിച്ച് സഹോദരന്‍ ബിനീഷ് കോടിയേരി

തിരുവനന്തപുരം: പണതട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിയുടെ യാത്രാവിലക്ക് സ്ഥിരീകരിച്ച് സഹോദരൻ ബിനീഷ് കോടിയേരി. യാത്രാവിലക്ക് ഉണ്ടെന്നുള്ളത് വാസ്തവമാണെന്നു പറഞ്ഞ ബിനീഷ് 13 കോടി രൂപയുടേതാണ് തട്ടിപ്പു കേസെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി.

ആകെ 1.72 കോടി രൂപയുടെ കേസ് മാത്രമാണ് നിലവിലുള്ളതെന്നു പറഞ്ഞ ബിനീഷ് യാത്രാവിലക്ക് നീക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും പറഞ്ഞു. മക്കൾക്കെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങളുടെയും ചൂണ്ടുവിരൽ അച്ഛനെതിരെ നീളുന്നതിനു പിന്നലെ ഗൂഢലക്ഷ്യമെന്താണെന്ന് തങ്ങൾക്കറിയാമെന്നും ബിനീഷ് പറഞ്ഞു. ഇത്തരം ആരോപണങ്ങൾക്കൊണ്ടൊന്നും തങ്ങളെ തളർത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതാദ്യമായാണ് കേസുമായി ബന്ധപ്പെട്ട് ബിനീഷ് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

Related posts