ട്രംപിലൂടെ കേട്ട ‘ഫേ​ക്ക് ന്യൂ​സ്’ ഈ വര്‍ഷത്തെ വാക്ക്‌

ല​ണ്ട​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ലൂ​ടെ ജന​ശ്ര​ദ്ധ നേ​ടി​യ ‘ഫേ​ക്ക് ന്യൂ​സ്’(​വ്യാ​ജ വാ​ർ​ത്ത) എ​ന്ന വാ​ക്കി​നെ ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​ചാ​ര​ത്തി​ല്‍ വ​ന്ന ഇം​ഗ്ലീ​ഷ് വാ​ക്കാ​യി കോ​ളി​ന്‍​സ് ഡി​ക്ഷ​ണ​റി തെ​ര​ഞ്ഞെ​ടു​ത്തു. ഈ ​വാ​ക്കി​ന്‍റെ ഉ​പ​യോ​ഗം ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 365 ശ​ത​മാ​നം വ​ർ​ധി​ച്ചു​വെ​ന്നാ​ണ് കോ​ളി​ന്‍​സിന്‍റെ ക​ണ്ടെ​ത്ത​ൽ.

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ​വേ​ള​യി​ലും തു​ട​ർ​ന്നും ട്രം​പ് മാ​ധ്യ​മ​ങ്ങ​ളെ വി​മ​ർ​ശി​ക്കാ​നാ​യി ഏ​റ്റ​വു​മ​ധി​കം ഉ​പ​യോ​ഗി​ച്ച പ​ദ​മാ​ണ് “ഫേ​ക്ക് ന്യൂ​സ്’. വ​സ്തു​താ വി​രു​ദ്ധ​വും വ്യാ​ജ​വു​മാ​യ വാ​ർ​ത്ത​ക​ളെ സൂ​ചി​ക്കാ​നാ​ണ് “ഫേ​ക്ക് ന്യൂ​സ്’ എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യും പ്ര​തി​പ​ക്ഷ ലേ​ബ​ർ നേ​താ​വ് ജെ​റി​മി കോ​ർ​ബി​നും ത​ങ്ങ​ളു​ടെ പ്ര​സം​ഗ​ങ്ങ​ളി​ൽ ഈ ​വാ​ക്ക് പ്ര​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​വ​ർ​ഷം ‘ബ്രെ​ക്സി​റ്റ്’ എ​ന്ന വാ​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​ചാ​ര​ത്തി​ല്‍ വ​ന്ന ഇം​ഗ്ലീ​ഷ് വാ​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇത്തവണ ജെ​ൻ​ഡ​ർ​ഫ്ലൂ​യ്ഡ്, ഫി​ജ​റ്റ് സ്പി​ന്ന​ർ, ഗി​ഗ് ഇ​ക്കോ​ണ​മി തു​ട​ങ്ങി​യ​വ​യും ജ​ന​പ്രി​യ വാ​ക്കു​ക​ളു​ടെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിരുന്നു.

Related posts