ത്രി​ല്ല​ടി​പ്പി​ക്കാ​ൻ ഡോ​ൺ മാ​ക്സി​ന്‍റെ അ​റ്റ്

ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ എ​ഡി​റ്റ​ര്‍ ഡോ​ണ്‍ മാ​ക്സ് ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം ‘അ​റ്റ്’​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്ത്. കൊ​ച്ചി​യി​ൽ ന​ട​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ചി​ൽ മ​ല​യാ​ള​സി​നി​മ​യി​ലെ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

പു​തു​മു​ഖം ആ​കാ​ശ് സെ​ൻ, ഷാ​ജു ശ്രീ​ധ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ. മ​ല​യാ​ള​ത്തി​ലെ പ​തി​വ് ശൈ​ലി​യി​ൽ നി​ന്നെ​ല്ലാം മാ​റി ഒ​രു പ​ക്കാ ആ​ക്ഷ​ൻ ടെ​ക്നോ ചി​ത്ര​മെ​ന്ന സൂ​ച​ന​യാ​ണ് ട്രെ​യി​ല​ർ ന​ൽ​കു​ന്ന​ത്. ഡാ​ർ​ക്ക് വെ​ബ്ബി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കി​യ ഗം​ഭീ​ര വി​ഷ്വ​ലു​ക​ള്‍ കൊ​ണ്ട് സ​മ്പ​ന്ന​മാ​ണ് ട്രെ​യി​ല​ർ.

ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളും ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ നി​മി​ഷ​ങ്ങ​ളും ഇ​മോ​ഷ​ണ​ൽ രം​ഗ​ങ്ങ​ളും ട്രെ​യി​ല​റി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു​ണ്ട്. മ​ല​യാ​ള​ത്തി​ല്‍ നി​ന്ന് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ലെ​വ​ലി​ല്‍ ഒ​രു ചി​ത്ര​മാ​യി​രി​ക്കും അ​റ്റ് എ​ന്നാ​ണ് ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി​യി​തി​നു പി​ന്നാ​ലെ​യു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ള്‍. കൊ​ച്ചു​റാ​ണി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​കു​ന്ന ചി​ത്രം ഡാ​ർ​ക്ക്‌ വെ​ബ് സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന ആ​ദ്യ മ​ല​യാ​ള സി​നി​മ​യാ​ണെ​ന്ന പ്ര​ത്യേ​ക​ത​കൂ​ടി​യു​ണ്ട്.

ആ​കാ​ശ് സെ​ൻ, ഷാ​ജു ശ്രീ​ധ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം ശ​ര​ണ്‍​ജി​ത്ത്, ബി​ബി​ന്‍ പെ​രു​മ്പ​ള്ളി, സാ​ജി​ദ് യ​ഹി​യ, റേ​ച്ച​ല്‍ ഡേ​വി​ഡ്, ന​യ​ന എ​ല്‍​സ, സ​ഞ്ജ​ന ദോ​സ്, സു​ജി​ത്ത് രാ​ജ്, ആ​രാ​ധ്യ ല​ക്ഷ്മ​ണ്‍,വി​നീ​ത് പീ​റ്റ​ർ, കാ​വ്യ, അ​ഭി​ലാ​ഷ്, അ​ക്ഷ​ര രാ​ജ്, തോ​മ​സ് കു​രു​വി​ള തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ഥ, എ​ഡി​റ്റിം​ഗ് എ​ന്നി​വ സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. ര​വി​ച​ന്ദ്ര​ന്‍ ആ​ണ് കാ​മ​റ. ഹു​മ​റും ഷാ​ജ​ഹാ​നും 4മ്യൂ​സി​ക്സും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​നു സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഹൈ​സി​ൻ ഗ്ലോ​ബ​ൽ വെ​ഞ്ചേ​ഴ്സ് ഇ​ന്ത്യ​യി​ൽ ചി​ത്രം വി​ത​ര​ണ​ത്തി​ന് എ​ത്തി​ക്കു​മ്പോ​ൾ സൈ​ബ​ർ സി​സ്റ്റം​സ് ആ​ണ് വേ​ൾ​ഡ് വൈ​ഡ് ഓ​വ​ർ​സീ​സ് അ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ചി​ത്രം 13ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. പി​ആ​ർ​ഒ പി. ​ശി​വ​പ്ര​സാ​ദ്.

Related posts

Leave a Comment