വ​ഴി​യോ​ര​ത്ത് ചാഞ്ഞ് നി​ൽ​ക്കു​ന്ന​ത് കു​റ്റ​ൻ​മ​രം; ഇ​തി​​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് പേ​ർ; ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച കു​ണ്ട​റ​യി​ൽ

കു​ണ്ട​റ : കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ൽ കേ​ര​ള​പു​രം സെ​ന്‍റ് വി​ൻ​സ​ന്‍റ് സ്കൂ​ൾ ജം​ഗ്‌​ഷ​നി​ൽ നി​ൽ​ക്കു​ന്ന മ​രം അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഈ ​മ​രം നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​നും അ​നേ​കം വി​ശ്വാ​സി​ക​ൾ വ​ന്നു​ചേ​രു​ന്ന പ​ള്ളി​ക്കും എ​തി​ർ​വ​ശ​ത്താ​ണ് നി​ൽ ക്കു​ന്ന​ത്.

ബ​സു​ക​ൾ ലോ​റി​ക​ൾ എ​ന്നി​വ പോ​കു​മ്പോ​ൾ ശി​ഖ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു വീ​ണ ഒ​ട്ടേ​റെ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. റോ​ഡി​ലേ​ക്ക് വീ​ണ ശി​ഖ​ര​ങ്ങ​ളി​ൽ നി​ന്ന് അ​പ​ക​ടം പ​റ്റാ​തെ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ ത​ല നാ​രി​ഴ​ക്ക് ര​ക്ഷ​പെ​ട്ട നി​ര​വ​ധി സം​ഭ​വ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​ട്ടു​ണ്ട്.

മ​ഴ​ക്കാ​ല​ത്ത് ഈ ​മ​രം കാ​റ്റി​ൽ ആ​ടി​യു​ല​യു​ന്ന​ത് ആ​രെ​യും ഭ​യ​പ്പെ​ടു​ത്തും. ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​യ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് മ​ര​ത്തി​ൽ ത​ട്ടാ​തെ പോ​കാ​ൻ ക​ഴി​യി​ല്ല. റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു ഏ​തു സ​മ​യ​വും നി​ല​പൊ​ത്താ​മെ​ന്ന അ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന മ​രം മു​റി​ച്ചു മാ​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment