ചെങ്കല്ലെടുത്തു ഉപേക്ഷിച്ച ഭൂമിയിൽ ഇനി ഡ്രാഗൺ ഫ്രൂട്ട് വിളയും; ചൂ​ഷ​ണ​ങ്ങ​ളു​ടെ പി​ടി​യി​ല​മ​ർ​ന്ന ആനക്കര  ഇനി ഹ​രി​ത​ഭം​ഗി​കളുടെ ക​ഥ പ​റ​യും


ഷൊ​ർ​ണൂ​ർ : ധ​നാ​ർ​ത്തി മൂ​ത്ത മ​നു​ഷ്യ​ൻ ചെ​ങ്ക​ല്ലെ​ടു​ത്ത് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ക്കി​യ ത​രി​ശു​നി​ല​ങ്ങ​ൾ​ക്ക് പു​ന​ർ​ജ്ജ​നി. ആ​ന​ക്ക​ര​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഉൗ​ഷ​ര​ഭൂ​മി​യി​ലി​നി ഡ്രാ​ഗ​ണ്‍​ഫ്രൂ​ട്ടു​ക​ൾ വി​ള​യും.

ചൂ​ഷ​ണ​ങ്ങ​ളു​ടെ പി​ടി​യി​ല​മ​ർ​ന്ന മ​ണ്ണ​ട​രു​ക​ളി​ൽ പ​ച്ച​പ്പി​ന്‍റെ ഹ​രി​ത​ഭം​ഗി​ക​ൾ ക​ഥ പ​റ​യും. ആ​ന​ക്ക​ര കൃ​ഷി​ഭ​വ​ൻ, സ്റ്റേ​റ്റ് ഹോ​ർ​ട്ടി​ക്ക​ൾ​ച്ച​ർ മി​ഷ​ൻ പ​ദ്ധ​തി​പ്ര​കാ​ര​മാ​ണ് ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് കൃ​ഷി ചെ​യ്ത് പാ​ഴാ​യ മ​ണ്ണി​നെ തി​രി​ച്ചു​പി​ടി​ക്കു​ന്ന​ത്.

യു​വ ക​ർ​ഷ​ക​രാ​യ അ​ക്ബ​ർ, റ​ഷീ​ദ്, ഷെ​മീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​മ​ൽ​ക്കാ​വി​ലെ ഒ​രു ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണ് പ​രി​ക്ഷ​ണാ​ർ​ഥം ഡ്രാ​ഗ​ണ്‍​ഫ്രൂ​ട്ട് കൃ​ഷി ഇ​റ​ക്കു​ന്ന​ത്.

തൃ​ത്താ​ല മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ് കൃ​ഷി​ഭ​വ​ൻ ഇ​ട​പെ​ട​ലി​ലൂ​ടെ ഇ​ത്ര​യേ​റെ സ്ഥ​ല​ത്ത് വ്യാ​പ​ക​മാ​യി ഡ്രാ​ഗ​ണ്‍​ഫ്രൂ​ട്ട് കൃ​ഷി​യി​റ​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യും പ​ദ്ധ​തി​ക്കു​ണ്ട്.

ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് പ​തി​നാ​റോ​ളം ഇ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ കൃ​ഷി​ചെ​യ്യു​ന്ന​ത്. പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ കൊ​ള്ള​യ​ടി​ക്കു​ന്ന​തി​ൽ ആ​ന​ക്ക​ര കു​പ്ര​സി​ദ്ധ​മാ​ണ്.

ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി ന​ട​ന്നു വ​രു​ന്ന പ്ര​കൃ​തി ചൂ​ഷ​ണ​ങ്ങ​ൾ​ക്ക് ത​ട​യി​ടാ​ൻ അ​ധി​കൃ​ത​രും ത​യ്യാ​റ​ല്ല. നെ​ൽ​വ​യ​ൽ നി​ക​ത്ത​ലാ​ണ് മ​റ്റൊ​ന്ന്.

ഏ​ക്ക​ർ ക​ണ​ക്കി​ന് ഭൂ​മി ഇ​വി​ടെ പ​രി​വ​ർ​ത്ത​ന​പ്പെ​ടു​ത്തു​ക​യും ഉ​പ​യോ​ഗ​ര​ഹി​ത​മാ​ക്കി തീ​ർ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
മ​ണ്ണി​നെ പ​ച്ച​പ്പി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള പു​തി​യൊ​രു യ​ജ്ഞ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ് ഇ​പ്പോ​ൾ ചി​ല ചെ​റു​പ്പ​ക്കാ​ർ.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ആ​ന​ക്ക​ര ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മു​ഹ​മ്മ​ദ് നി​ർ​വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ എം.​പി. സു​രേ​ന്ദ്ര​ൻ, അ​ഗ്രി​ക്ക​ൾ​ച്ച​ർ അ​സി​സ്റ്റ​ന്‍റ് ഗി​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment