ജ​ന​ങ്ങ​ളു​ടെ​യും പോ​ലീ​സി​ന്‍റെയും ഉ​റ​ക്കം കെടുത്തിയ  മോഷണക്കേസ് പ്രതി ക​ണ്ണ​മ്പ്ര സു​ലൈ​മാ​നെ വലയിലാക്കി പോലീസ്


പു​തു​ന​ഗ​രം : ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളു​ടെ​യും പോ​ലീ​സി​നെ​യും ഉ​റ​ക്കം കെ​ടു​ത്തി നി​ര​ന്ത​രം മോ​ഷ​ണം ന​ട​ത്തി​യ ക​ണ്ണ​ന്പ്ര സു​ലൈ​മാ​ൻ എ​ന്ന മോ​ഷ്ടാ​വി​നെ പു​തു​ന​ഗ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ആ​ല​ത്തൂ​ർ ക​ണ്ണ​ന്പ്ര സു​ബീ​ർ മ​ൻ​സി​ൽ സു​ലൈ​മാ​ൻ (58) ആ​ണ് പി​ടി​യി​ലാ​യ​ത്.

പു​തു​ന​ഗ​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യാ​യ കൊ​ടു​വാ​യൂ​രി​ൽ ക​ഴി​ഞ്ഞ​മാ​സം ഒ​രു വീ​ട് കു​ത്തി​ത്തു​റ​ന്ന് ടി​വി​യും മ​റ്റു വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളും ക​വ​ർ​ച്ച ന​ട ത്തി​യി​രു​ന്നു.സ​മീ​പ​കാ​ല​ത്ത് പ​ട്ട​ഞ്ചേ​രി​യി​ൽ ഒ​രു വീ​ട്ടി​ൽ നി​ന്നും ഒ​രു മോ​ട്ടോ​ർ സൈ​ക്കി​ളും ക​ള​വു പോ​യി​രു​ന്നു.

ത​മി​ഴ്നാ​ട്ടി​ൽ മ​റ്റൊ​രു പേ​രി​ൽ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ ക​ണ്ണു​വെ​ട്ടി​ച്ച് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന സു​ലൈ​മാ​നെ ഏ​റെ സാ​ഹ​സി​ക​മാ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക്കെ​തി​രെ ആ​ല​ത്തൂ​ർ, വ​ട​ക്കാ​ഞ്ചേ​രി, നെന്മാ​റ, കൊ​ല്ല​ങ്കോ​ട്, ചി​റ്റൂ​ർ, കു​ഴ​ൽ​മ​ന്ദം എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

പു​തു​ന​ഗ​രം സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ.​ആ​ദം​ഖാ​ന്‍റ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​അ​ജി​ത്ത്, എ​സ്‌​സി​പി​ഒ മ​ണി​ക​ണ്ഠ​ൻ, സ​ന്തോ​ഷ്, സി​പി​ഒ​മാ​രാ​യ സു​ജീ​ഷ്, ര​തീ​ഷ്, ലി​തീ​ഷ്, ദി​ലീ​പ്. എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment