മെ​ഡി​ക്ക​ൽ കോ​ള​ജ്  റോഡിൽ രാത്രിയിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു;  വാഹനം കയറി കാൽനടയാത്രക്കാരുടെ ദേഹത്ത് മാലിന്യം പതിക്കുന്നതായി പരാതി


ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ൽ പാ​ന്പേ​ഴ്സ്, ഭ​ക്ഷ​ണ മാ​ലി​ന്യ​ങ്ങ​ൾ, മു​ന്തി​യ ഇ​നം മ​ദ്യ​കു​പ്പി​ക​ൾ എ​ന്നി​വ​ രാ​ത്രി​കാ​ല​ങ്ങ​ലി​ൽ കൊ​ണ്ടു​വ​ന്ന് ത​ള്ളു​ന്ന​താ​യി നാ​ട്ടു​കാ​ർ.

ചു​ങ്കം മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ന് മു​ൻ​വ​ശ​ത്താ​യാ​ണ് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​തു പ​തി​വാ​യി​രി​ക്കു​ന്ന​ത്.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ൽ പാ​ന്പേ​ഴ്സ് ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ ട​യ​റി​ൽ നി​ന്ന് മാ​ലി​ന്യ​ങ്ങ​ൾ തെ​റി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ വ​സ്ത്ര​ങ്ങ​ളി​ൽ വീ​ണ​താ​യും പ​രാ​തി​യു​ണ്ട്.

റോ​ഡി​ന്‍റെ ചി​ല ഭാ​ഗ​ത്ത് പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ ഭ​ക്ഷ​ണ അ​വ​ശി​ഷ്്ട​ങ്ങ​ളും, മ​തി​ലി​നോ​ട് ചേ​ർ​ന്ന് പ്ലാ​സ്റ്റി​ക് ക​വ​റി​ൽ മു​ന്തി​യ ഇ​നം ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​ക്ക​ളും ഉ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്.

മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗം റോ​ഡ് മു​ത​ൽ, പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡ് വ​രെ വ​ഴി​വി​ള​ക്കു​ക​ൾ ക​ത്താ​ത്ത​താ​ണ് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​തി​നു കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

വ​ഴി​വി​ള​ക്കു​ക​ൾ പ്ര​കാ​ശ ര​ഹി​ത​മാ​യി​ട്ട് മാ​സ​ങ്ങ​ൾ പി​ന്നി​ടു​ന്നു. റോ​ഡ് സൈ​ഡി​ൽ വി​വി​ധ ത​ര​ത്തി​ലു​ള്ള മാ​ലി​ന്യ​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ​കൊ​ണ്ടു​വ​ന്ന് ത​ള്ളു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടെ​ന്നും, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ഈ ​ഭാ​ഗ​ത്ത് വ​ഴി​വി​ള​ക്ക് പ്ര​കാ​ശി​പ്പി​ക്കു​ന്ന​തി​നും, സി​സി​ടിവി സ്ഥാ​പി​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് മെന്പ​ർ അ​രു​ണ്‍ ഫി​ലി​പ്പ് പ​റ​ഞ്ഞു.

Related posts

Leave a Comment