ദൃശ്യം ചൈനീസ് പറയും

രാ​ജ്യാ​ന്ത​ര ഭാ​ഷ​യി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യ​പ്പെ​ടു​ന്ന ആ​ദ്യ മ​ല​യാ​ള സി​നി​മ​യാ​കു​ക​യാ​ണ് ദൃ​ശ്യം. ഇ​ന്ത്യ​യി​ലെ നി​ര​വ​ധി ഭാ​ഷ​ക​ളി​ലേ​ക്ക് ഇ​തി​ന​കം റീ​മേ​ക്ക് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള ദൃ​ശ്യം ചൈ​നീ​സ് ഭാ​ഷ​യി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യാ​നു​ള്ള അ​വ​കാ​ശ​മാ​ണ് കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ 50 കോ​ടി ചി​ത്ര​മാ​യി മാ​റി​യ ഈ ​മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ന്‍റെ റീ​മേ​ക്ക് അ​വ​കാ​ശം ഹേ​ങ്ങ് വാ​ൻ എ​ന്ന ചൈ​നീ​സ് സി​നി​മ ബാ​ന​റാ​ണ് മേ​ടി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രും, ജീ​ത്തു ജോ​സ​ഫും അ​ട​ങ്ങു​ന്ന സം​ഘം ചൈ​ന​യി​ലെ ബെ​യ്ജി​ങ്ങി​ലെ​ത്തി​യാ​ണ് ക​രാ​റി​ൽ ഒ​പ്പി​ട്ട​ത്. പ്രേ​ക്ഷ​ക​ർ​ക്കും, ഈ ​അ​വ​സ​രം ഒ​രു​ക്കി ത്തന്ന നി​ർ​മാ​താ​വ് സു​രേ​ഷ് ബാ​ലാ​ജി​ക്കും സം​വി​ധാ​യ​ക​ൻ ന​ന്ദി അ​റി​യി​ച്ചു.

Related posts