ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ആഗസ്റ്റ്യനും ഭാര്യയും..! രാത്രിയിൽ കാടിറങ്ങിയെത്തിയ കാട്ടാന വീടു തകർത്തു; വീട്ടിലുണ്ടായിരു ന്ന ദമ്പതികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമ

ക​രു​വാ​ര​ക്കുണ്ട്: ക​ണ്ണ​ത്ത് മ​ല​വാ​ര​ത്ത് കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന​ക​ൾ വീ​ട് ത​ക​ർ​ത്തു. വ​ൻ കൃ​ഷി നാ​ശ​വും വ​രു​ത്തി. അ​ര നൂ​റ്റാ​ണ്ടു മു​ന്പ് ഇ​വി​ടെ താ​മ​സ​മാ​ക്കി​യ കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ കൊ​ങ്ങ​മ​ല അ​ഗ​സ്റ്റ്യ​ന്‍റെ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ളാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട് പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​ഗ​സ്റ്റ്യ​നും ഭാ​ര്യ​യും കാ​ട്ടാ​ന​ക​ളു​ടെ പി​ടി​യി​ൽ നി​ന്നു ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ആ​ന​യെ ക​ണ്ടു ഭ​യ​ന്നു ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വീ​ഴ്ച​യി​ൽ അ​ഗ​സ്റ്റ്യ​നും ഭാ​ര്യ​ക്കും പ​രി​ക്കേ​റ്റു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്ത നി​ല​യി​ലാ​ണ്.

അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. 250 ക​മു​കും 40 തെ​ങ്ങു​ക​ളും കാ​ട്ടാ​ന​ക​ൾ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി നാ​ശം വ​രു​ത്തി​യ​താ​യി അ​ഗ​സ്റ്റ്യ​ൻ പ​റ​ഞ്ഞു. സൈ​ല​ന്‍റ്‌വാ​ലി ബ​ഫ​ർ സോ​ണി​ൽ നി​ന്നാ​ണ് കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. 1973 മു​ത​ൽ ഇ​വി​ടെ താ​മ​സം തു​ട​ങ്ങി​യ​താ​ണ് ഈ ​കു​ടും​ബം.

വ​ന്യ മൃ​ഗ​ശ​ല്യ​ത്തെ തു​ട​ർ​ന്നു ഇ​രു​പ​ത്ത​ഞ്ചോ​ളം ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ ഇ​തി​നി​ടെ ഈ ​പ്ര​ദേ​ശ​ത്തു നി​ന്നു സു​ര​ക്ഷി​ത താ​വ​ളം തേ​ടി പോ​യ​താ​യും അ​ഗ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.വ​നാ​തി​ർ​ത്തി​ക​ളി​ൽ സൗ​രോ​ർ​ജ വേ​ലി നി​ർ​മി​ച്ച് വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് മ​ല​യോ​ര ക​ർ​ഷ​ക​രും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related posts