പി​ടി​വി​ട​ടാ പാ​മ്പേ… മ​ദ്യ​പി​ച്ചെ​ത്തി ആ​ന​യെ ക​ട​ന്നു​പി​ടി​ച്ച് യു​വാ​വ്; വി​ര​ണ്ടോ​ടി​യ ആ​ന ഓ​ട്ടം നി​ർ​ത്തി​യ​ത് ഉ​ട​മ​യു​ടെ വീ​ടി​ന്‍റെ മു​ന്നി​ൽ

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ന് പു​റ​മേ ഉ​ത്സ​വ​കാ​ല​ത്തു​ള്ള ആ​ന​യു​ടെ പ​രാ​ക്ര​മ​ങ്ങ​ളും ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഇ​വി​ടെ സ്ഥി​തി അ​ല്പം വ്യ​ത്യ​സ്ത​മാ​ണ്.

ഉ​ത്സ​വ​ത്തി​ന് എ​ഴു​ന്നെ​ള്ളി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന ആ​ന​യെ മ​ദ്യ​പി​ച്ച് ക​ട​ന്നു പി​ടി​ച്ച യു​വാ​വ് ഒ​ടു​ക്കം പു​ലി​വാ​ല് പി​ടി​ച്ചെ​ന്ന് ത​ന്നെ പ​റ​യാം. കൊ​ല്ലം ചി​റ​ക്ക​ര‍​യി​ലാ​ണ് സം​ഭ​വം.

ചി​റ​ക്ക​ര ദേ​വീ ക്ഷേ​ത്ര​ത്തി​ൽ എ​ഴു​ന്നെ​ള്ള​ത്തി​ന് കൊ​ണ്ടു​വ​ന്ന ദേ​വ​നാ​രാ​യ​ണ​നാ​ണ് വി​ര​ണ്ടോ​ടി​യ​ത്. മ​ദ്യ​പി​ച്ചെ​ത്തി​യ യു​വാ​വ് ആ​ന​യെ ക​ട​ന്നു​പി​ടി​ച്ച​ത് പാ​പ്പാ​ൻ ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ന വി​ര​ണ്ടോ​ടി​യ​ത്.

എ​ന്നാ​ൽ ആ​ന ഈ ​ഓ​ട്ടം അ​വ​സാ​നി​പ്പി​ച്ച​ത് ഉ​ട​മ​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ്. തു​ട​ർ​ന്ന് നൂ​റു മീ​റ്റ​റോ​ളം ഓ​ടി ആ​ന​യെ ത​ള​ച്ചു. ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട അ​വ​സ​ര​ങ്ങ​ളി​ൽ ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ൾ അ​പ​ക​ട​ങ്ങ​ളി​ൽ ചെ​ന്നു​ത്ത​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ജി​വ​സം ച​ങ്ങ​രം​കു​ളം ചി​വ​ല്ലൂ​ർ ച​ന്ദ​ന​ക്കു​ടം നേ​ർ​ച്ച​യ്ക്കി​ടെ ആ​ന​യി​ട​ഞ്ഞ​തും വാ​ർ​ത്ത​യാ​യി​രു​ന്നു.

 

 

Related posts

Leave a Comment