വരണ്ട ചർമത്തിനു പ്രതിവിധിയുണ്ടോ? ത്വ​ക്കി​നെ മൃ​ദു​ല​മാ​ക്കാ​ന്‍ ഏ​റ്റ​വും ന​ല്ല​ത്…


ഫേ​ഷ്യ​ല്‍​സ്, സൗ​ണാ ബാ​ത്ത് (Sauna bath) മ​ഡ് പാ​ക് (Mud pack) ഇ​വ​യൊ​ക്കെ തൊ​ലി​യു​ടെ ഭം​ഗി കൂ​ട്ടു​ന്ന​താ​യി തോ​ന്നു​മെ​ങ്കി​ലും അ​ത് താ​ല്‍​ക്കാ​ലി​കം മാ​ത്ര​മാ​ണ്.

ആ​സ്ട്രി​ന്‍​ജെ​ന്‍റ്സ്
ആ​സ്ട്രി​ന്‍​ജെ​ന്‍റ്സിന്‍റെ (Astringents) ​ഉ​പ​യോ​ഗം കൊ​ണ്ട് മു​ഖ​ത്തി​ന് പു​തു​മ​യും ഉ​ന്മേ​ഷ​വും തോ​ന്നും. കാ​ര​ണം ഇ​തി​ല്‍ ആ​ല്‍​ക്ക​ഹോ​ള്‍ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ആ​ള്‍​ക്ക​ഹോ​ള്‍ ബാ​ഷ്പീ​ക​രി​ച്ചു പോ​കു​മ്പോ​ള്‍ ച​ര്‍​മ​ത്തി​ന് കു​ളി​ര്‍​മ അ​നു​ഭ​വ​പ്പെ​ടും.

അ​ലു​മി​നി​യം സാ​ള്‍​ട്ട് അ​ട​ങ്ങി​യ ആ​സ്ട്രി​ന്‍​ജെ​ന്‍റ്സ് ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ മു​ഖ​ത്ത് അ​രു​ണി​മ​യും തു​ടു​പ്പും ഏ​റു​ന്ന​തു​കൊ​ണ്ട്, അ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് കൂ​ടു​ത​ല്‍ ആ​ത്മ​വി​ശ്വാ​സം ഉ​ണ്ടാ​കു​ന്നു. പ​ക്ഷേ, ത്വ​ക്ക് കൂ​ടു​ത​ല്‍ സു​ന്ദ​ര​മാ​കു​ന്നു എ​ന്ന​ത് മി​ഥ്യാ​ബോ​ധം മാ​ത്ര​മാ​ണ്.

സാ​ലി​സി​ലേ​റ്റ്‌​സ്
സാ​ലി​സി​ലേ​റ്റ്‌​സ് പോ​ലു​ള്ള രാ​സ​വ​സ്തു​ക്ക​ള്‍ അ​ട​ങ്ങി​യ ലേ​പ​ന​ങ്ങ​ള്‍ തൊ​ലി​യി​ലെ മൃ​ത​കോ​ശ​ങ്ങ​ള്‍ മാ​റ്റു​ക​യും ച​ര്‍​മ​ത്തി​ന് പൊ​തുഭം​ഗി ന​ല്‍​കു​ക​യും ചെ​യ്യു​ന്നു.

സ്‌​ക്ര​ബ് (Scrub) ലേ​പ​ന​ങ്ങ​ളും ച​ര്‍​മ​ത്തി​ന്‍റെ പു​റ​ത്തെ പാ​ളി​ക​ള്‍ മാ​റ്റി തൊ​ലി​ക്ക് തു​ടി​പ്പു ന​ല്‍​കാ​ന്‍ കെ​ല്‍​പ്പു​ള്ള​വ​യാ​ണ്. പ​ക്ഷേ അ​വ താ​ല്‍​ക്കാ​ലി​കം മാ​ത്ര​മാ​ണ്.

മാസ്കുകൾ
മാ​സ്‌​ക് (Masks) – പ​ല​വി​ധ രാ​സ​വ​സ്തു​ക്ക​ളും ജൈ​വ ക​ണ​ങ്ങ​ളും അ​ട​ങ്ങി​യ മാ​സ്‌​കു​ക​ള്‍ തൊ​ലി​യു​ടെ ചു​ളി​വു​ക​ളും തൂ​ങ്ങ​ലു​ക​ളും ഒ​രു പ​രി​ധി​വ​രെ കു​റ​യ്ക്കാ​ന്‍ സാ​ധി​ക്കും.

അ​തി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​ശ പോ​ലെ​യു​ള്ള ഘ​ട​ക​ങ്ങ​ള്‍ പ്രാ​യം കൊ​ണ്ടു​ണ്ടാ​കു​ന്ന വ്യ​തി​യാ​ന​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ ഒ​രു പ​രി​ധി വ​രെ സ​ഹാ​യി​ക്കും.

വ​ര​ണ്ട ച​ര്‍​മം
ത്വ​ക്കി​നെ മൃ​ദു​ല​മാ​ക്കാ​ന്‍ ഏ​റ്റ​വും ന​ല്ല​ത് ശു​ദ്ധ​ജ​ലം ത​ന്നെ​യാ​ണ്. എ​ന്നാ​ല്‍ എ​മോ​ലി​യ​ന്‍റ്സ് (Emollients) അ​ല്ലെ​ങ്കി​ല്‍ മോ​യി​സ്റ്റ​റൈ​സ​ര്‍ (Moisturiser) വ​ര​ണ്ട ച​ര്‍​മ്മ​ത്തി​ന് ഈ​ര്‍​പ്പം കൊ​ടു​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​ണ്.

കു​ളി ക​ഴി​ഞ്ഞ ഉ​ട​നെ പു​ര​ട്ടു​ന്ന​താ​ണ് ന​ല്ല​ത്. ഇ​വ അ​ട​ങ്ങി​യ ലേ​പ​ന​ങ്ങ​ള്‍ ചു​ളി​വു​ക​ളും ജ​ര​യും ത​ട​യു​ക​യി​ല്ലെ​ങ്കി​ലും ച​ര്‍​മ​ത്തി​ന് ന​വ​ത്വം ന​ല്‍​കു​ന്ന​താ​യി കാ​ണ​പ്പെ​ടു​ന്നു. പ​ക്ഷേ, ചി​ല​ര്‍ ഇ​ത് മു​ഖ​ക്കു​രു കൂ​ട്ടുന്നുവെന്നും ക​റു​പ്പു​ണ്ടാ​ക്കു​ന്നതായും പ​രാ​തി​പ്പെ​ടു​ന്നു. 

വിവരങ്ങൾ: ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്‍റ് ഡെർമറ്റോളജിസ്റ്റ്,
എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.

Related posts

Leave a Comment