ദുബായിലെ വനിതാ സെന്‍ട്രല്‍ ജയിലിലെ കാഴ്ചകള്‍ കണ്ടാല്‍ ഞെട്ടും

സെന്‍ട്രല്‍ ജയില്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇരുട്ട് മുറികളും ഇരുമ്പു അഴികള്‍ക്കുളളില്‍ കഴിയുന്ന കുറ്റവാളികളും പോലീസ് മര്‍ദ്ദനവും എല്ലാം ആണ് മനസിലേക്ക് കടന്നു വരിക. ഈ ധാരണകള്‍ വെച്ചാണ് ദുബായിലെ അല്‍ അവീറിലെ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിക്കാന്‍ വന്നാല്‍ തെറ്റി.

കാരണം സ്ത്രീകള്‍ക്ക് ഒരുപാട് നന്മ നിറഞ്ഞ ചുറ്റുപാടുകള്‍ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 400 വനിതകളെ ഉള്‍ക്കൊള്ളാവുന്ന ഈ ജയിലുകള്‍ തുറന്ന ഒരു സ്ഥലം ആണ്. ഇരുമ്പു അഴികളോ ഇരുട്ടോ ഇവിടെ ഇല്ല.വൃത്തിയോടെ സൂക്ഷിക്കുന്ന ഇരിപ്പിടങ്ങളും വായന ശാലകളും മുഴുനീള സേവനങ്ങള്‍ ലഭിക്കുന്ന ക്ലിനിക്കും സൂപ്പര്‍ മാര്‍ക്കറ്റുമെല്ലാം ആണ് ഇവിടെ ഉള്ളത്. പുതിയൊരു ജീവിതത്തിനു തുടക്കംനല്‍കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. അമ്മമാര്‍ക്കൊപ്പം മക്കള്‍ക്കും കഴിയാനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. ജയിലുള്ളവവര്‍ക്കു ആശയ വിനിമയം നടത്താനും സാധിക്കും.

Related posts