ക​ഫേ ഷോ​പ്പു​മാ​യി ന​മി​ത പ്ര​മോ​ദ്! ച​ട​ങ്ങി​ൽ തി​ള​ങ്ങി മീ​നാ​ക്ഷി ദി​ലീ​പ്

ന​ടി ന​മി​ത പ്ര​മോ​ദി​ന്‍റെ പു​തി​യ ക​ഫേ ഉ​ദ്ഘാ​ട​നം ചെ​യ്ത് താ​ര​സു​ന്ദ​രി​ക​ൾ. സ​മ്മ​ർ​ടൗ​ൺ റെ​സ്റ്റോ ക​ഫേ എ​ന്നാ​ണ് സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര്. ഷോ​പ്പി​ന്‍റെ ഉ​ദ്ഘാ‌​ട​ന​ത്തി​നെ​ത്തി​യ​വ​രി​ൽ തി​ള​ങ്ങി നി​ന്ന​ത് മീ​നാ​ക്ഷി ദി​ലീ​പ് ത​ന്നെ​യാ​ണ്.

ര​ജി​ഷ വി​ജ​യ​ൻ, അ​പ​ർ​ണ ബാ​ല​മു​ര​ളി, മി​യ ജോ​ർ​ജ്, അ​നു സി​താ​ര എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ച​ട​ങ്ങി​നെ​ത്തി​യ​ത്. നാ​ദി​ർ​ഷ​യു​ടെ മ​ക്ക​ളാ​യ ആ​യി​ഷ​യും ഖ​ദീ​ജ​യും മീ​നാ​ക്ഷി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഇ​ന്നു വൈ​കി​ട്ട് ഏ​ഴു മു​ത​ലാ​ണ് ക​ഫേ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങു​ന്ന​ത്. ത​ങ്ങ​ളു​ടെ വ​ള​രെ നാ​ള​ത്തെ സ്വ​പ്ന​മാ​ണ് പൂ​വ​ണി​ഞ്ഞ​തെ​ന്നും എ​ന്നി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച എ​ല്ലാ​വ​ർ​ക്കു​മാ​യി ഈ ​സ്വ​പ്നം സ​മ​ർ​പ്പി​ക്കു​ക​യാ​ണെ​ന്നും താ​രം പ​റ​ഞ്ഞു.

ജ​യ​സൂ​ര്യ നാ​യ​ക​നാ​യ ഈ​ശോ​യി​ലാ​ണ് ന​മി​ത പ്ര​മോ​ദ് ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച​ത്. ചി​ത്രം സോ​ണി ലി​വി​ൽ ഡ​യ​റ​ക്ട് ഒ​ടി​ടി റി​ലീ​സാ​യി​രു​ന്നു.

കാ​ളി​ദാ​സ് ജ​യ​റാം നാ​യ​ക​നാ​കു​ന്ന ര​ജ്നി, ഗോ​കു​ൽ സു​രേ​ഷി​ന്‍റെ എ​തി​രെ, ആ​സി​ഫ് അ​ലി​യു​ടെ എ ​ര​ഞ്ജി​ത് സി​നി​മ എ​ന്നി​വ​യാ​ണ് ന​മി​ത​യു​ടെ പു​തി​യ പ്രോ​ജ​ക്ടു​ക​ൾ.

Related posts

Leave a Comment