വിദ്യാഭ്യാസ വായ്പാ ഇളവ് പദ്ധതിയിൽ അവ്യക്തത ! സർക്കാർ പ്രഖ്യാപിച്ച പദ്ധതിയെക്കുറിച്ച് അറിയില്ലെന്ന് ബാങ്കുകൾ; അപേക്ഷയുമായി ആളുകൾ നട്ടംതിരിയുന്നു

ബോ​ണി മാ​ത്യു

കോ​ട്ട​യം: വി​ദ്യാ​ഭ്യാ​സ വാ​യ്പയുടെ തി​രി​ച്ച​ട​വി​ൽ അ​വ്യ​ക്ത​ത തു​ട​രു​ന്നു. പി​ണ​റാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 900കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യം നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും ഒ​ട്ട​ന​വ​ധി നൂ​ലാ​മാ​ല​ക​ളാ​ണ് അ​പേ​ക്ഷാ ഫോം ​പൂ​രി​പ്പി​ക്കു​ന്ന​ത് ഉ​ൾ​പ്പെടെയു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള​ത്. ആ​ദ്യ​ത്തെ ഫോം ​പൂ​രി​പ്പി​ക്കാ​ൻ പ​ത്താം ക്ലാ​സ് ഉ​ൾ​പ്പെടെയു​ള്ള ചി​ല സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ആ​വ​ശ്യം​മ​തി. പി​ന്നീ​ട് ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ വാ​യ​പ് എ​ടു​ത്ത​തിനേക്കാ​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യി​രി​ക്കു​ക​യാ​ണ്.

ഗ​സ്റ്റ​ഡ് ഓ​ഫീ​സ​റു​ടെ ഒ​പ്പിനോടൊപ്പം പെ​ൻ ന​ന്പ​ർ അ​ട​ങ്ങി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ് ആ​ദ്യ​ത്തെ ഘ​ട്ടം. ഗ​സ്റ്റ​ഡ് ഓ​ഫീ​സ​ർ​മാ​ർ പഴ്സ​ണ​ൽ ന​ന്പ​റാ​യ പെ​ൻ​ന​ന്പ​ർ ത​രാ​ൻ വി​മുഖ​ത കാ​ട്ടു​ന്പോ​ൾ ഒ​പ്പി​നും പെ​ൻ ന​ന്പ​റി​നു​മാ​യി അ​ല​യു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്.

രണ്ടാ​മ​ത്തെ ആ​ശ​യ​ക്കുഴ​പ്പം ബാ​ങ്കു​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ വാ​യ്പ ഇ​ള​വു ചെ​യ്യു​ന്ന​തി​നെ​ക്കു​റ​ിച്ച് വ്യ​ക്ത​മാ​യ അ​റി​യി​പ്പു​ക​ൾ ന​ൽ​കാ​ത്ത​താ​ണ്. വാ​യ​്പ എ​ടു​ത്ത ആ​ളു​ക​ൾ ബാ​ങ്കു​ക​ളെ സ​മീ​പി​ക്കു​ന്പോ​ൾ ത​ങ്ങ​ൾ​ക്ക് അ​റി​യി​പ്പു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ല എ​ന്നു പ​റ​ഞ്ഞു ഒ​ഴി​യു​ക​യാ​ണ് പ​ല​രും.

ഫോ​മു​ക​ൾ പൂ​രി​പ്പി​ക്കു​ന്ന​തി​നാ​യി വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ൾപ്പെടെ​യു​ള്ള​വ ആ​വ​ശ്യ​മാ​ണ്. എ​ല്ലാ ക​ട​ന്പ​ക​ളും ക​ട​ന്ന് ബാ​ങ്കി​ൽ എ​ത്തു​ന്പോ​ഴാ​ണ് വാ​യ്പാ തി​രി​ച്ച​ട​വ് ഇ​ള​വ് പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ഒ​ന്നും അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞു ബാ​ങ്കു​ക​ൾ കൈ​മ​ല​ർ​ത്തു​ന്ന​ത്.

ഈ ​പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ ആ​രൊ​ക്കെ​യാ​ണെ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് നി​ര​വ​ധി സം​ശ​യ​ങ്ങ​ളും ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളു​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ സംസ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ബാ​ങ്കു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശം ന​ല്കി​യി​ല്ലെ​ങ്കി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യം ന​ഷ്ട​പ്പെ​ടും.
മാ​ത്ര​മ​ല്ല സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ന​ല്ല പ​ദ്ധ​തി ജ​ന​ങ്ങ​ളി​ൽ എ​ത്താ​തെ​യും പോ​കും.

Related posts