മു​ട​ക്കു മു​ത​ൽ സു​ര​ക്ഷി​തം, തി​രി​കെ ല​ഭി​ക്കു​ന്ന പ​ണം നി​ക്ഷേ​പ മൂ​ല്യ​ത്തി​ന് അ​നു​സൃ​തം! നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ന് ഇ​ന്ത്യ​ക്കാ​രു​ടെ പ്രി​യ ന​ഗ​ര​മാ​യി ദു​ബാ​യ്; കാരണങ്ങള്‍ ഇതൊക്കെ…

ദു​ബാ​യ് : റി​യ​ൽ എ​സ്റ്റേ​റ്റ് വി​പ​ണി​യി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യി വി​പ​ണി​യി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളും, ഗോ​ൾ​ഡ​ൻ വി​സ​യ​ട​ക്ക​മു​ള്ള വി​സ നി​യ​മ​ങ്ങ​ളു​ടെ ആ​ക​ർ​ഷ​ണീ​യ​ത​യു​മാ​ണ് ദു​ബാ​യ് ന​ഗ​ര​ത്തെ ഇ​ന്ത്യ​ൻ നി​ക്ഷേ​പ​ക​രു​ടെ ര​ണ്ടാ​മ​ത്തെ ഭ​വ​ന​മാ​ക്കി മാ​റ്റു​ന്ന​ത്.

മു​ട​ക്കു മു​ത​ൽ സു​ര​ക്ഷി​തം എ​ന്ന​തും, തി​രി​കെ ല​ഭി​ക്കു​ന്ന പ​ണം നി​ക്ഷേ​പ മൂ​ല്യ​ത്തി​ന് അ​നു​സൃ​തം എ​ന്ന​തു​മാ​ണ് ഇ​ന്ത്യ​ൻ നി​ക്ഷേ​പ​ക​രെ ക​ട​ൽ ക​ട​ന്നു എ​ത്താ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്.

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ളു​ടെ ന​ടു​വി​ലും ദു​ബാ​യാ​ണ് ഇ​ന്ത്യ​ക്കാ​രു​ടെ സ്വ​പ്ന ന​ഗ​ര​മെ​ന്നു ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ഇ​ന്ത്യ​ക്കാ​രാ​യ സ​ന്പ​ന്ന​ർ മാ​ത്ര​മ​ല്ല ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യാ​പാ​ര, വ്യ​വ​സാ​യ സ​മൂ​ഹ​വും ഇ​വി​ടെ നി​ക്ഷേ​പം ന​ട​ത്തു​ക​യാ​ണ്.

ഇ​ന്ത്യ​യി​ലെ ഏ​തു ന​ഗ​ര​ത്തി​ലും താ​മ​സി​ക്കു​ന്ന​തി​നേ​ക്കാ​ൾ ഗു​ണ​മേ·​യാ​ർ​ന്ന ജീ​വി​ത നി​ല​വാ​രം, സു​ര​ക്ഷി​ത​ത്വം എ​ന്നി​വ ദു​ബാ​യ് ന​ൽ​കു​ന്നു.

മും​ബൈ അ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സ്ഥ​ലം അ​തെ തു​ക​യ്ക്ക് ദു​ബാ​യി​ൽ ല​ഭ്യ​മാ​കും.

റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും, മു​ട​ക്കു​ന്ന നി​ക്ഷേ​പ​ത്തെ സു​ര​ക്ഷി​ത​മാ​ക്കും. വി​പ​ണി​യി​ലെ ഡി​മാ​ൻ​ഡ് നി​ല​നി​ർ​ത്തു​ന്ന​തി​ന് നി​ർ​മ്മാ​ണം നി​യ​ന്ത്രി​ക്ക​പ്പെ​ടും.

ദു​ബാ​യി​ലെ വി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള താ​മ​സ ഇ​ട​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യി​ൽ 16 ശ​ത​മാ​ന​വും ഇ​ന്ത്യ​ക്കാ​രാ​യ നി​ക്ഷേ​പ​ക​രു​ടേ​താ​ണ് .

വി​സ നി​യ​മ​ങ്ങ​ളി​ലെ ഉ​ദാ​ര സ​മീ​പ​നം നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന മ​റ്റൊ​രു ഘ​ട​ക​മാ​ണ് .

10 വ​ർ​ഷ​ത്തെ ഗോ​ൾ​ഡ​ൻ വി​സ​യും, 100 ശ​ത​മാ​നം ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തോ​ടെ​യു​ള്ള വ്യാ​പാ​ര -വ്യ​വ​സാ​യ സാ​ധ്യ​ത​ക​ളും ദു​ബാ​യ് ന​ഗ​ര​ത്തെ നി​ക്ഷേ​പ​ക​രു​ടെ പ​റു​ദീ​സ​യാ​ക്കി മാ​റ്റു​ന്ന ചി​ത്ര​മാ​ണ് റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ നി​ന്നും കാ​ണു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള

Related posts

Leave a Comment