രാജ്യം കാത്തിരിക്കുന്നു, അഭിനന്ദനായി! ജനീവ കരാറിൽ പ്രതീക്ഷ അർപ്പിച്ച് ഇന്ത്യ; ഒരാഴ്ചയ്ക്കകം വൈമാനികനെ ഇന്ത്യക്കു കൈമാറിയില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പും നല്‍കി

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള ഇ​ന്ത്യ​ൻ പൈ​ല​റ്റ് അ​ഭി​ന​ന്ദ​നെ വി​ട്ടു ത​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ൻ മൗ​നം തു​ട​രു​ന്നു. ഒ​രു പോ​റ​ലു​പോ​ലു​മേൽ​ക്കാ​തെ വൈ​മാ​നി​ക​നെ എ​ത്ര​യും വേ​ഗം തി​രി​ച്ചു​ത​ര​ണ​മെ​ന്നാ​ണ് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക​സ്റ്റ​ഡി​യി​ലു​ള്ള വൈ​മാ​നി​ക​നെ എ​ത്ര​യും വേ​ഗം ഇ​ന്ത്യ​ക്കു കൈ​മാ​റ​ണ​മെ​ന്നു പി​ന്നീ​ടു പാ​ക്കി​സ്ഥാ​ൻ ഹൈ​ക്ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​നെ വി​ളി​ച്ചു​വ​രു​ത്തി വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടു.

ജ​നീ​വ ക​രാ​റ​നു​സ​രി​ച്ച് ഒ​രാ​ഴ്ച​യ്ക്ക​കം വൈ​മാ​നി​ക​നെ ഇ​ന്ത്യ​ക്കു കൈ​മാ​റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ല്ലെ​ങ്കി​ൽ പ്ര​ത്യാ​ഘാ​തം ഗു​രു​ത​ര​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്. ത​ട​വി​ലു​ള്ള ഇ​ന്ത്യ​ൻ വൈ​മാ​നി​ക​ന്‍റെ വീ​ഡി​യോ​ക​ളും ഫോ​ട്ടോ​ക​ളും പു​റ​ത്തു​വി​ട്ട​തി​ലും ഇ​ന്ത്യ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. വെ​ടി​യേ​റ്റു വി​മാ​നം വീ​ഴു​ന്ന​തി​നി​ടെ സ്വ​യം ഇ​ജ​ക്ട് ചെ​യ്ത് ര​ക്ഷ​പ്പെ​ട്ട വൈ​മാ​നി​ക​നെ പാ​ക് സൈ​ന്യം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

അ​ഭി​ന​ന്ദ​നെ എ​ത്ര​യും വേ​ഗം ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പാ​ക്കി​സ്ഥാ​നി​ലെ ഗ്രാ​മ​വാ​സി​ക​ൾ ഇ​ദ്ദേ​ഹ​ത്തെ പീ​ഡി​പ്പി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു.

പാക് പട്ടാളത്തിന്‍റെ നടുവിൽ തെ​ല്ലും ഭ​യ​മി​ല്ലാ​തെ നി​ൽ​ക്കു​ന്ന അ​ഭി​ന​ന്ദ​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. ഔ​​​പ​​​ചാ​​​രി​​​ക യു​​​ദ്ധ​​​പ്ര​​​ഖ്യാ​​​പ​​​നം ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഇ​​​ദ്ദേ​​​ഹ​​​ത്തെ ഉ​​​ട​​​ന​​​ടി ഇ​​​ന്ത്യ​​​ക്കു കൈ​​​മാ​​​റു​​​ക എ​​​ന്ന​​​താ​​​ണു പാ​​​ക്കി​​​സ്ഥാ​​​ൻ ചെ​​​യ്യേ​​​ണ്ട കാ​​​ര്യം. പ​​​ക്ഷേ, അ​​​തി​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ല​​​ല്ല പാ​​​ക്കി​​​സ്ഥാ​​​ൻ. രാ​​​വി​​​ലെ​​​യും വൈ​​​കു​​​ന്നേ​​​ര​​​വും ആ ​​​പോ​​​രാ​​​ളി​​​യു​​​ടെ വീ​​​ഡി​​​യോ പാ​​​ക് ടി​​​വി​​​യി​​​ൽ കാ​​​ണി​​​ച്ച​​​തി​​​ലെ സൂ​​​ച​​​ന അ​​​താ​​​ണ്.

ന​​​യ​​​ത​​​ന്ത്ര മ​​​ര്യാ​​​ദ​​​പ്ര​​​കാ​​​രം ഇ​​​ദ്ദേ​​​ഹ​​​ത്തെ അ​​​തി​​​ർ​​​ത്തി​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ പോ​​​സ്റ്റി​​​ലോ പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഇ​​​ന്ത്യ​​​ൻ സ്ഥാ​​​ന​​​പ​​​തി കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ലോ ഏ​​​ല്പി​​​ക്കേ​​​ണ്ട​​​താ​​​ണ്. അ​​​ത​​​ല്ലെ​​​ങ്കി​​​ൽ യു​​​ദ്ധം പ്ര​​​ഖ്യാ​​​പി​​​ച്ചു യു​​​ദ്ധ​​​ക്കു​​​റ്റ​​​വാ​​​ളി​​​യാ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണം. അ​​​പ്പോ​​​ഴും വീ​​​ഡി​​​യോ ഷൂ​​​ട്ടിം​​​ഗ് അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ല. പാ​​​ക്കി​​​സ്ഥാ​​​ൻ മ​​​ര്യാ​​​ദ​​​യു​​​ടെ ഭാ​​​ഷ​​​യും പെ​​​രു​​​മാ​​​റ്റ​​​വും കാ​​​ണി​​​ക്കു​​​മെ​​​ന്നു ക​രു​തു​ന്ന​തു​ത​ന്നെ തെ​റ്റെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Related posts