ദുബായിൽ കനത്തമഴ; വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി


കൊച്ചി; നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ബു​ധ​നാ​ഴ്ച രാ​ത്രി 10.20 ന് ​കൊ​ച്ചി​യി​ൽ നി​ന്നും ദു​ബാ​യി​ലേ​ക്ക്ക്ക് പോ​കേ​ണ്ടി​യി​രു​ന്ന സ്‌​പൈ​സ് ജെ​റ്റ് വി​മാ​നം പു​റ​പ്പെ​ട്ടി​ല്ല. ഇ​ന്ന് ഉ​ച്ച​ക്ക് 12:15 ന് ​പു​റ​പ്പെ​ടു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

രാ​വി​ലെ 10.30 ന് ​ദു​ബാ​യി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ട എ​മി​റേ​റ്റ് വി​മാ​നം ഉ​ച്ച​ക്ക് 12:30 ന് ​പു​റ​പ്പെ​ടു​ക​യു​ള്ളൂ​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വൈ​കി​ട്ട് 5.05 ന് ​ദു​ബാ​യി​ൽ നി​ന്നും എ​ത്തേ​ണ്ട ഇ​ൻ​ഡി​ഗോ വി​മാ​ന​വും പു​ല​ർ​ച്ചെ 2:45 ന് ​എ​ത്തേ​ണ്ട ഇ​ൻ​ഡി​ഗോ​യു​ടെ ദോ​ഹ വി​മാ​ന​വും റ​ദ്ദാ​ക്കി. പു​ല​ർ​ച്ചെ 3:15 ന് ​എ​ത്തേ​ണ്ടി​യി​രു​ന്ന എ​യ​ർ അ​റേ​ബ്യ​യു​ടെ ഷാ​ർ​ജ വി​മാ​ന​വും റ​ദ്ദാ​ക്കി.

തി​രു​വ​ന​ന്ത​പു​രം: യു​എ​ഇ​യി​ല്‍ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത​ത്ത് നി​ന്ന് ദു​ബാ​യി​ലേ​ക്കു​ള്ള നാ​ല് വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍​കൂ​ടി റ​ദ്ദാ​ക്കി.

ദു​ബാ​യി​ലേ​ക്കു​ള്ള എ​മി​റേ​റ്റ്‌​സ് വി​മാ​നം, എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്, ഷാ​ര്‍​ജ​യി​ലേ​ക്കു​ള്ള ഇ​ന്‍​ഡി​ഗോ, എ​യ​ര്‍ അ​റേ​ബ്യ എ​ന്നീ വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദ് ചെ​യ്ത​ത്. നേ​ര​ത്തെ കൊ​ച്ചി​യി​ല്‍ നി​ന്ന് ദു​ബാ​യി​ലേ​ക്കു​ള്ള നാ​ല് വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യി​രു​ന്നു.

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ണ്‍​വേ​യി​ല​ട​ക്കം വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ മു​ത​ല്‍ വൈ​കു​ന്നേ​രം​വ​രെ ദു​ബാ​യി​ല്‍​നി​ന്നും പു​റ​പ്പെ​ടേ​ണ്ട 21 വി​മാ​ന​ങ്ങ​ളും ദു​ബാ​യി​ല്‍ ഇ​റ​ങ്ങേ​ണ്ട 24ല്‍ ​ഏ​റെ വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment