ശ്രദ്ധയോടെ പെരുമാറണം, അപകടമൊന്നും വരുത്തി വയ്ക്കരുത്! തിക്കിലും തിരക്കിലും പെട്ട് ആരാധകന്‍ മരിച്ച സംഭവത്തിന് പിന്നാലെ യുവാവിന്റെ കമന്റിന് മറുപടിയായി ദുല്‍ഖറിന്റെ ഉപദേശം; ഏറ്റെടുത്ത് ആരാധകര്‍

കൊട്ടാരക്കരയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ദുല്‍ഖര്‍ സല്‍മാനെ കാണാനായി തിരക്കുകൂട്ടിയ ആളുകളുടെ ഇടയില്‍ പെട്ട് ഒരാള്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു. അതിരുവിടുന്നതും സര്‍വപരിധിയും ലംഘിക്കുന്നതുമായ താരാരാധനയുടെ ഒടുവിലത്തെ ഇരയാവുകയായിരുന്നു അദ്ദേഹം. ഇങ്ങനെയൊരു സംഭവം നടന്നിരിക്കുന്ന സാഹചര്യത്തില്‍ അതിരുവിടുന്ന താരാധനയ്ക്ക് സ്‌നേഹോപദേശം നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ തന്നെ.

ആരാധകന്റെ മരണം വാര്‍ത്തയായതിനുശേഷം ദുല്‍ഖറിന്റെ സെല്‍ഫിയില്‍ പങ്കാളിയായ ചെറുപ്പക്കാരന്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ച ചിത്രത്തിന് മറുപടിയായാണ് ദുല്‍ഖര്‍ തന്റെ ആരാധകരോട് ഒരു അപേക്ഷ നടത്തിയത്.

ദുല്‍ഖര്‍ എടുത്ത ഈ സെല്‍ഫി തന്റെ ഫോണിലാണ് ദുല്‍ഖര്‍ പകര്‍ത്തിയത് എന്ന സന്തോഷം ട്വിറ്ററിലൂടെ പങ്കിടുകയായിരുന്നു ആരാധകന്‍. ഈ പോസ്റ്റിന് താഴെയാണ് താരത്തിന്റെ അഭ്യര്‍ഥന.

‘നിങ്ങളും പരുക്കേല്‍ക്കാതെ ശ്രദ്ധയോടെ ഇരിക്കണം എന്ന് ഞാന്‍ ആത്മാര്‍ഥമായി ആവശ്യപ്പെടുകയാണ് എന്നാണ് ആരാധകന്റെ ട്വീറ്റിന് താഴെ മറുപടിയായി ദുല്‍ഖര്‍ കമന്റ് ചെയ്തത്. അപ്രത്യക്ഷമായി കിട്ടിയ ദുല്‍ഖറിന്റെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍.

Related posts