ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ്; ഡുപ്ലസി കളിച്ചേക്കില്ല

duplasiലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്‌റ്റന്‍ ഫഫ് ഡുപ്ലസി കളിച്ചേക്കില്ല. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട്‌ നാട്ടിലേക്കു മടങ്ങിയ ഡുപ്ലസി ഉടൻ മടങ്ങിവരില്ലെന്നാണ് റിപ്പോർട്ട്. അടുത്ത വ്യാഴാഴ്‌ച നടക്കുന്ന ടെസ്റ്റിനു മുമ്പ്‌ മടങ്ങിയെത്തിയില്ലെങ്കിൽ ഡീന്‍ എല്‍ഗറായിരിക്കും ദക്ഷിണാഫ്രിക്കയെ നയിക്കുക.

പ്രസവത്തിലെ സങ്കീര്‍ണതമൂലം ഡുപ്ലസിയുടെ ഭാര്യ ഇമാരി ആശുപത്രി വിടാത്തതാണ് താരത്തിന്‍റെ മടക്കം വൈകിപ്പിക്കുന്നത്‌.

Related posts