പണത്തിനുമീതേ എല്ലാം തീരുമോ‍? ച​ര​ക്ക് ക​പ്പ​ൽ ബോ​ട്ടി​ലി​ടി​ച്ചുണ്ടായ അപകടം; കോടതിയുടെ പുറത്ത് പ്രശ്നം ഒതുക്കി തീർക്കാൻ കോടികൾ വാഗ്ദാനം ചെയ്തു കപ്പൽ ഉടമ

amber-shipഫോ​ർ​ട്ട്കൊ​ച്ചി: അം​ബ​ർ എ​ൽ എ​ന്ന ച​ര​ക്ക് ക​പ്പ​ൽ ബോ​ട്ടി​ലി​ടി​ച്ച് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ക്കു​ക​യും ഒ​രാ​ളെ കാ​ണാ​താ​വു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഒ​ത്തു​തീ​ർ​പ്പി​നാ​യു​ള്ള ശ്ര​മം ഊ​ർ​ജ്ജി​ത​മാ​യി. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബോ​ട്ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് ക​ട​ലി​ൽ താ​ഴു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ ര​ണ്ട് പേ​ർ​ക്കും കാ​ണാ​താ​യ ഒ​രാ​ളു​ടെ ആ​ശ്രി​ത​ർ​ക്കും മൂ​ന്ന് കോ​ടി വീ​ത​വും ബോ​ട്ടു​ട​മ​യ്ക്ക് ഒ​ന്ന​ര കോ​ടി​യു​ം ന​ഷ്ട​പ​രി​ഹാ​രം ന​ല്കി പ്ര​ശ്നം ഒ​ത്തു​തീ​ർ​പ്പാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ് അ​ണി​യ​റ​യി​ൽ ന​ട​ക്കു​ന്ന​ത്.

മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ക​പ്പ​ലു​ട​മ നി​യോ​ഗി​ച്ച അ​ഭി​ഭാ​ഷ​ക​ർ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ൽ സം​ഭ​വം കോ​ട​തി​യ്ക്ക് പു​റ​ത്ത് ഒ​ത്തു തീ​ര്‍​പ്പാ​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.പ​നാ​മ ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ക​പ്പ​ൽ വ​ള​വു​മാ​യി ചൈ​ന​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ടം ന​ട​ന്ന​തി​ന് ശേ​ഷം ബോ​ട്ടു​ട​മ​യും തൊ​ഴി​ലാ​ളി​ക​ളും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്ന് ക​പ്പ​ൽ ത​ട​ഞ്ഞു​വ​യ്ക്കാ​ൻ കോ​ട​തി നി​ർ​ദ്ദേ​ശം ന​ല്കി​യ​ത്.

എ​ത്ര​യും വേ​ഗ​ത്തി​ൽ ച​ര​ക്കു​മാ​യി പു​റം​ങ്ക​ട​ലി​ൽ കി​ട​ക്കു​ന്ന ക​പ്പ​ൽ വി​ട്ടു​കി​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​യാ​ണ് ക​പ്പ​ലു​ട​മ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​ത്തു​ന്ന​ത്.​ഇ​തി​ന് അ​നു​ബ​ന്ധ​മാ​യാ​ണ് കോ​ട​തി​ക്ക് പു​റ​ത്ത് തീ​ർ​പ്പു​മാ​യി ഇ​വ​ർ രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ന​ഷ്ട​പ​രി​ഹാ​ര തു​ക​യെ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ധാ​ര​ണ​യാ​യി​ട്ടി​ല്ല.അ​തേ സ​മ​യം ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത് കൊ​ച്ചി​യി​ലെ​ത്തി​ച്ച ക​പ്പ​ൽ ജീ​വ​ന​ക്കാ​രെ ഇ​ന്ന്  കൊ​ച്ചി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. മ​ന​പ്പൂ​ർ​വമ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കാണ് ഇ​വ​ർ​ക്കെ​തി​രെ കേ​സ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts