ഇനി ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട..! കേ​ര​ള​ത്തി​ലെ എം​പ്ലോ​യ്മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ ഇ- ​എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളാ​യി മാ​റു​ന്നു; വീട്ടിലിരുന്ന് രജിസ്റ്റർ ചെയ്യാം

employmentതി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ എം​പ്ലോ​യ്മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ ഇ- ​എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളാ​യി മാ​റു​ന്നു. എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ പേ​രു ചേ​ര്‍​ക്കാ​നോ ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്കാ​നോ പു​തി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ചേ​ര്‍​ക്കാ​നോ ഇ​നി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ല്‍ പോ​കേ​ണ്ട​തി​ല്ല. ഇ​തി​നാ​യു​ള്ള www.employment.kerala.gov.in എ​ന്ന ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു.

സം​സ്ഥാ​ന​ത്താ​കെ​യു​ള്ള 84 ഓ​ഫീ​സു​ക​ളും ക​മ്പ്യൂ​ട്ട​ര്‍​വ​ത്ക​രി​ച്ച, ര​ജി​സ്റ്റ​ര്‍ ചെ​യ്ത 35 ല​ക്ഷ​ത്തി​ല്‍​പ​രം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ഡി​ജി​റ്റ​ലൈ​സ് ചെ​യ്തു ക​ഴി​ഞ്ഞ​താ​യി മ​ന്ത്രി അ​റി​യി​ച്ചു. ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് ജോ​ലി ഒ​ഴി​വു​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്കേ​ണ്ട തീയ​തി​യും മ​റ്റു വി​വ​ര​ങ്ങ​ളും എ​സ്എം​എ​സ് വ​ഴി ല​ഭി​ക്കും.

സ​ര്‍​ക്കാ​ര്‍​മേ​ഖ​ല​യി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍​ക്കു പു​റ​മേ, സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ഒ​ഴി​വു​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ഇ-​എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച് വ​ഴി കാ​ല​താ​മ​സ​മി​ല്ലാ​തെ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​യും. നാ​ഷ​ണ​ല്‍ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ് സെ​ന്‍റ​ര്‍ ആ​ണ് ഇ​തി​നു​ള്ള സോ​ഫ്റ്റ്‌​വെ​യ​ര്‍ ത​യാ​റാ​ക്കി​യ​ത്.

Related posts