ദ ഓപ്പറേറ്റര്‍! ഒറ്റവെടിയുണ്ടയില്‍ ബിന്‍ലാദന്റെ തലപിളര്‍ന്നു; ഏതാനും സമയത്തേയ്ക്ക് മരവിച്ച അവസ്ഥയായിരുന്നു; ഭീകരനേതാവിനെ വധിച്ച അമേരിക്കന്‍ കമാന്‍ഡറുടെ വെളിപ്പെടുത്തല്‍

973e4e34c0493d4fdf0193ca687678e9ലോകം മുഴുവന്‍ ഉറ്റു നോക്കിയിരുന്ന ഭീകര നേതാവ് ഒസാമ ബിന്‍ലാദനെ വെടിവച്ചു കൊന്നതെങ്ങനെയെന്നു വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അമേരിക്കയുടെ നേവി സീല്‍ ടീം അംഗം. ആത്മകഥാശംമുള്ള തന്റെ പുസ്തകത്തിലാണ് വിവാദമായ വെളിപ്പെടുത്തലുമായി യുഎസ് മുന്‍ കമാന്‍ഡോ റോബര്‍ ഒനീല്‍ രംഗത്ത് എത്തിയിരിക്കുന്നത്. ദ ഓപ്പറേറ്റര്‍ എന്ന പുതിയ പുസ്തകത്തിലാണ് റോബര്‍ട്ട് ഒ നീല്‍ ലാദനെ വധിച്ചതെങ്ങനെയെന്ന് വിശദമാക്കിയിരിക്കുന്നത്. അമേരിക്കയിലെ കമാന്‍ഡോ വിഭാഗമായ സീല്‍ ടീമംഗങ്ങളാണ് ബിന്‍ ലാദന്റെ അബോട്ടാബാദിലെ വസതിയില്‍ കടന്നത്.

27854f8f199d5936a8150101880a45bf

മൂന്ന് നില വീടിന്റെ മുകളിലത്തെ നിലയില്‍ വെച്ച് ലാദന്റെ മകന്‍ ഖാലിദിനെ കണ്ടു. ഖാലിദാണ് ലാദന്റെ അവസാന കാവലാള്‍ എന്ന് നേരത്തെതന്നെ മുന്നറിയിപ്പ് കിട്ടിയിരുന്നു. അതായത് ഖാലിദിനെ കണ്ടാല്‍ തൊട്ടടുത്ത മുറിയില്‍ തന്നെ ബിന്‍ ലാദന്‍ ഉണ്ടെന്നുറപ്പിക്കാം. തങ്ങള്‍ സൈനികരാണെന്ന് ഖാലിദിന് പെട്ടെന്ന് മനസ്സിലായില്ല. ഇവിടെ വരൂ എന്ന് സൈനികരില്‍ ഒരാള്‍ അറബിയില്‍ പതുക്കെ പറഞ്ഞു. കയ്യില്‍ തോക്കേന്തിയ ഖാലിദ് നടന്നടുത്തപ്പോള്‍ ഉടന്‍ വെടിയുതിര്‍ത്തു. വൈകാതെ ലാദന്റെ മുറിയില്‍ കടന്നു. ലാദന് താന്‍ കരുതിയതിനേക്കാള്‍ ഉയരമുണ്ടായിരുന്നു. പക്ഷേ കരുതിയതിനേക്കാള്‍ മെലിഞ്ഞിട്ടായിരുന്നു. കുറ്റിത്താടിയും വെളുത്ത മുടിയുമായിരുന്നു. ലാദന് മുന്‍പിലായി ഒരു സ്ത്രീയുണ്ടായിരുന്നു. അയാളുടെ കൈകള്‍ അവളുടെ തോളിലായിരുന്നു. ബിന്‍ ലാദന്റെ നാല് ഭാര്യമാരില്‍ ഇളയവളായ അമാലായിരുന്നു അത്.

d86dceafd20d3689e23ccb97bd3c154c

ഒരു നിമിഷം പോലും വൈകാതെ ആ സ്ത്രീയുടെ വലത്തെ തോളിന് സമീപത്തുകൂടി ലാദന് നേരെ രണ്ട് തവണ കാഞ്ചിവലിച്ചു. ലാദന്റെ തല പിളര്‍ന്നു. മരണം ഉറപ്പാക്കാന്‍ ഒരിക്കല്‍ കൂടി തലയ്ക്ക് നേരെ വെടിവെച്ചെന്നും റോബര്‍ട്ട് ഒ നീല്‍ അവകാശപ്പെട്ടു. ഇതിനോടകം ആ സ്ത്രീ ബോധരഹിതയാവുകയും ചെയ്തു. ലാദന്റെ ഇളയകുഞ്ഞ,് രണ്ടുവയസ് തോന്നിക്കുന്ന ആണ്‍കുട്ടി മുറിയുടെ ഒരു കോണില്‍ ഉണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ അവന്‍ കരഞ്ഞുകൊണ്ടിരുന്നു. കുട്ടിയെ എടുത്ത് കട്ടിലില്‍ കിടത്തി. സംഭവത്തിന് ശേഷം ചുറ്റും നടക്കുന്നതെന്താണെന്നുപോലും വ്യക്തമാകാത്തവിധം തന്റെ ഉള്ളില്‍ ശൂന്യതയായിരുന്നു. മരവിച്ച് പോയിരുന്നു. സഹപ്രവര്‍ത്തകര്‍ ഉടന്‍ ഓടിയെത്തി. ഒരു സഹപ്രവര്‍ത്തകന്‍ വന്ന് താങ്കള്‍ ഒസാമ ബിന്‍ ലാദനെ വധിച്ചെന്ന് പറഞ്ഞപ്പോഴാണ് മനോനില വീണ്ടെടുത്തത്. ലാദന്റെ തല പിളര്‍ന്നുപോയതിനാല്‍ ഫോട്ടോയെടുക്കാന്‍ പ്രയാസമായിരുന്നെന്നും റോബര്‍ട്ട് ഒ നീല്‍ പുസ്തകത്തില്‍ വ്യക്തമാക്കി.

8964ee777598f130511f04c8d144bdb5

Related posts