ജ​യി​ച്ചാ​ൽ പാ​ല​ക്കാ​ടി​നെ കേ​ര​ള​ത്തി​ലെ മി​ക​ച്ച ന​ഗ​ര​മാ​ക്കും;പാ​ല​ക്കാ​ട്ടെ യു​വാ​ക്ക​ളി​ലാ​ണ് ത​ന്‍റെ പ്ര​തീ​ക്ഷയെന്ന് ഇ. ​ശ്രീ​ധ​ര​ൻപാ​ല​ക്കാ​ട്: ജ​യി​ച്ചാ​ൽ ര​ണ്ട് വ​ർ​ഷം കൊ​ണ്ട് പാ​ല​ക്കാ​ടി​നെ കേ​ര​ള​ത്തി​ലെ മി​ക​ച്ച ന​ഗ​ര​മാ​ക്കു​മെ​ന്ന് ഇ. ​ശ്രീ​ധ​ര​ൻ.

അ​ഞ്ചു കൊ​ല്ലം കൊ​ണ്ട് ഇ​ന്ത്യ​യി​ലെ മി​ക​ച്ച പ​ട്ട​ണ​വു​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി ഒ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ല്ലെ​ങ്കി​ലും ഇ.​ശ്രീ​ധ​ര​ൻ പാ​ല​ക്കാ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു.

വി​വാ​ദ​ങ്ങ​ള​ല്ല വി​ക​സ​ന​മാ​ണ് ത​ന്‍റെ പ്ര​ചാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ല​ക്കാ​ട്ടെ യു​വാ​ക്ക​ളി​ലാ​ണ് ത​ന്‍റെ പ്ര​തീ​ക്ഷ. പ്രാ​യക്കൂ​ടു​ത​ൽ അ​നു​ഭ​വ​സ​മ്പ​ത്താ​വും. പാ​ല​ക്കാ​ട് ജ​യി​ക്കു​മെ​ന്നും ഇ.​ശ്രീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക​യ്ക്ക് ദേ​ശീ​യ നേ​തൃ​ത്വം ഇ​ന്ന് അ​ന്തി​മ രൂ​പം ന​ൽ​കു​മെ​ന്നാ​ണ് സൂ​ച​ന. സം​സ്ഥാ​ന ഘ​ട​കം ത​യാ​റാ​ക്കി​യ സാ​ധ്യ​ത പ​ട്ടി​ക അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​ക്ക് കൈ​മാ​റും.

Related posts

Leave a Comment