ഭുവനേശ്വർ: കൈക്കൂലി കേസിൽ ഭുവനേശ്വറിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഡെപ്യൂട്ടി ഡയറക്ടർ ചിന്തൻ രഘുവംശിയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തു. ഭുവനേശ്വറിലെ ഖനി വ്യവസായിയിൽനിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥനായ രഘുവംശിയെ പിടികൂടിയത്.
കൈക്കൂലിയായി രണ്ട് കോടി രൂപയാണ് രഘുവംശി ആവശ്യപ്പെട്ടത്. ആദ്യ ഗഡുവെന്ന രീതിയിലാണ് ഇയാൾ 20 ലക്ഷം രൂപ കൈപ്പറ്റിയത്. കോടതി ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജാമ്യാപേക്ഷയിൽ കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് മാറ്റിവച്ചു. കേസിൽ അന്വേഷണം തുടരുകയാണ്.