ഒരു കൈ സഹായം..! ഇടിമിന്നൽ തകർത്തത് പത്തുവയസുകാരന്‍റെ തലച്ചോറ്; മിന്നലേറ്റ തിനെ തുടർന്ന് കുട്ടിയുടെ ചലന ശേഷി നഷ്ട പ്പെട്ടു; ചികിത്‌സയ്ക്ക് വകയില്ലാതെ കുടുംബം

ediminnal-anurajഅ​ന്പ​ല​പ്പു​ഴ: ഇ​ടി​മി​ന്ന​ൽ ത​ക​ർ​ത്ത​ത് 10 വ​യ​സു​കാ​ര​ന്‍റെ ത​ല​ച്ചോ​റും, കു​ടും​ബ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ളും. പു​ന്ന​പ്ര തെ​ക്കു പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് ക​ണി​ച്ചു​കാ​ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ ജ​യ​രാ​ജ്-​സ​ബി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​നു​രാ​ജാ(10)​ണ് ഇ​ടി​മി​ന്ന​ലി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് മാ​സ​ങ്ങ​ളാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​ത്. മേ​യ് 22നു ​ഇ​ള​യ സ​ഹോ​ദ​ര​ൻ അ​തു​ൽ രാ​ജി​നൊ​പ്പം വീ​ട്ടു​മു​റ്റ​ത്തു ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് അ​നു​രാ​ജി​ന് ഇ​ടി​മി​ന്ന​ലേ​റ്റ​ത്.

തു​ട​ർ​ന്ന് ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട അ​നു​രാ​ജി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​സ്തി​ഷ്ക​ത്തി​നു ഗു​രു​ത​ര പ​രി​ക്കു​ള്ള​തി​നാ​ൽ വി​ദ​ഗ്ദ ചി​കി​ത്സ വേ​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ  തു​ട​ർ​ചി​കി​ത്സ​ക്ക് വ​ക​യി​ല്ലാ​തെ വി​ധി​യു​ടെ മു​ന്പി​ൽ പ​ക​ച്ചു നി​ൽ​ക്കു​ക​യാ​ണ് ഈ 10 ​വ​യ​സു​കാ​ര​ന്‍റെ അ​മ്മ സ​ബി​ത.

മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് മ​ര​ണ​ത്തി​ന്‍റെ രൂ​പ​ത്തി​ലെ​ത്തി​യ ബ​സ് ഭ​ർ​ത്താ​വി​ന്‍റെ ജീ​വ​നെ​ടു​ത്ത​പ്പോ​ൾ തീ​ർ​ത്തും നി​ലാ​രം​ബ​യാ​യ സ​ബി​ത ജീ​വി​തം ഇ​നി എ​ങ്ങ​നെ​യെ​ന്ന ചോ​ദ്യ​ത്തി​നു മു​ന്നി​ൽ പ​ക​ച്ചു നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ടി​മി​ന്ന​ലി​ൽ മൂ​ത്ത മ​ക​ന് ദു​ര​ന്ത​മു​ണ്ടാ​യ​ത്. പ​റ​വൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​നു​രാ​ജ്. സ്കൂ​ൾ അ​ധി​കൃ​ത​ർ വി​വ​ര​മ​റി​ഞ്ഞ​പ്പോ​ൾ ത​ന്നെ ഈ ​കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ മു​ന്നി​ലു​ണ്ടാ​യി​രു​ന്നു.

ഹെ​ഡ്മാ​സ്റ്റ​ർ ടി. ​കു​ഞ്ഞു​മോ​ൻ അ​സം​ബ്ലി​യി​ൽ വാ​ർ​ത്ത അ​റി​യി​ച്ച​തോ​ടെ പ്രി​യ​പ്പെ​ട്ട സ​ഹ​പാ​ഠി​യു​ടെ ചി​കി​ത്സ​ക്കാ​യി പ​ണം സ​മാ​ഹ​രി​ക്കാ​നാ​യി കു​ട്ടി​ക​ൾ ഇ​റ​ങ്ങി​ത്തി​രി​ച്ചു. ക​രു​ണ​യു​ള്ള​വ​ർ ഇ​നി​യും സ​ഹാ​യ​വു​മാ​യി എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ട്ടി​ക​ളും, അ​നു​രാ​ജി​ന്‍റെ അ​മ്മ​യും. ഒ​രു​ല​ക്ഷം രൂ​പ​യെ​ങ്കി​ലും സ്കൂ​ളി​ൽ നി​ന്നും അ​ധ്യാ​പ​ക​രു​ടെ​യും, ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നു ഹെ​ഡ്മാ​സ്റ്റ​ർ ടി. ​കു​ഞ്ഞു​മോ​ൻ പ​റ​ഞ്ഞു.

Related posts