കു​ഞ്ഞേ നി​ന​ക്കാ​യ്… ഈ ​സ​ല്യൂ​ട്ടി​ന് ഒ​രു കോ​ടി സ്നേ​ഹ മ​ന​സു​ണ്ട്; പെ​റ്റ​മ്മ വ​ലി​ച്ചെ​റി​ഞ്ഞ് കൊ​ന്ന പി​ഞ്ചോ​മ​ന​യ്ക്ക് കേ​ര​ള പോ​ലീ​സ് അ​ന്ത്യാ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച​പ്പോ​ൾ; പോ​സ്റ്റു​മാ​യി വി. ​ശി​വ​ൻ​കു​ട്ടി

കൊ​ച്ചി: പ​ന​ന്പി​ള്ളി ന​ഗ​റി​ലെ ഫ്ലാ​റ്റി​ൽ പ്ര​സ​വ​ശേ​ഷം യു​വ​തി വ​ലി​ച്ചെ​റി​ഞ്ഞ് കൊ​ന്ന ന​വ​ജാ​ത ശി​ശു​വി​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ന​ട​ത്തി. കു​ഞ്ഞി​ന്‍റെ ര​ക്ഷി​താ​ക്ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ പ​ച്ചാ​ളം പൊ​തു ശ്മ​ശാ​ന​ത്തി​ല്‍ രാ​വി​ലെ 11ഓ​ടെ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സി​ന്‍റെ​യും കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ധി​കൃ​ത​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് സം​സ്‌​കാ​ര​ച്ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്.

ഇ​പ്പോ​ഴി​താ കു​ഞ്ഞി​ന് കേ​ര​ള പോ​ലീ​സ് അ​ന്ത്യാ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​സ​ല്യൂ​ട്ടി​ന് ഒ​രു കോ​ടി സ്നേ​ഹ മ​ന​സു​ണ്ട്. കൊ​ച്ചി​യി​ൽ പെ​റ്റ​മ്മ ഫ്ലാ​റ്റി​ന് മു​ക​ളി​ൽ നി​ന്ന് വ​ലി​ച്ചെ​റി​ഞ്ഞ് കൊ​ന്ന പി​ഞ്ചോ​മ​ന​യ്ക്ക് കേ​ര​ള പോ​ലീ​സ് അ​ന്ത്യാ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച​പ്പോ​ൾ. എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് കേര​ളാ പോ​ലീ​സി​ന്‍റെ ചി​ത്രം മ​ന്ത്രി ഫേ​സ്ബു​ക്കിൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, പ്ര​സ​വ​ത്തെ​ത്തു​ട​ര്‍​ന്നു​ള്ള ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ മൂ​ലം യു​വ​തി ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ല്‍ തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment