മി​ന്ന​ലേ​റ്റ്  വീ​ട് ത​ക​ർ​ന്ന് തരിപ്പണമായി; വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​ക്ക്  പ​രി​ക്ക്; മിന്നലേറ്റ മുറിയിൽ ആരുമില്ലാതിരുന്നതിൽ വൻ അപകടം ഒഴിവായി


ക​ടു​ത്തു​രു​ത്തി: ഇ​ടി​മി​ന്ന​ലേ​റ്റു വീ​ട് ത​ക​ർ​ന്നു. വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​ക്ക് മി​ന്ന​ലി​ൽ പ​രി​ക്കേ​റ്റൂ. കോ​ത​ന​ല്ലൂ​ർ ആ​ല​ഞ്ചേ​രി​ൽ ജ​ല​ജാ ശ​ശി​യു​ടെ വീ​ടാ​ണ് ഇ​ടി​മി​ന്ന​ലി​ൽ ത​ക​ർ​ന്ന​ത്. പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​ന​ക​ത്ത് ഉ​റ​ങ്ങു​ക​യാ​യി​രി​ന്ന ജ​ല​ജ​യു​ടെ മ​ക​ൾ അ​ഞ്ജന (24) ക്ക് ​പ​രി​ക്കേ​റ്റു.

കൈയ്ക്കു മി​ന്ന​ലേ​റ്റ അ​ഞ്ജന ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​ന്‍റെ ക​രി​ങ്ക​ൽ ത​റ​യും ഭി​ത്തി​യും മു​റി​ക്കു​ള്ളി​ലെ ത​റ​യും ടൈ​ലു​ക​ളും ജ​ന​ൽ​പാ​ളി​ക​ളു​മെ​ല്ലാം പൊ​ട്ടിത്തെ​റി​ച്ചു. അ​ല​മാ​ര, ഹോം ​തീ​യേ​റ്റ​ർ, ഇ​ല​ക്േ​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ എന്നിവ മി​ന്ന​ലേ​റ്റു ത​ക​ർ​ന്നു.

വൈ​ദ്യു​തി മീ​റ്റ​റും വ​യ​റിം​ഗു​ക​ളും പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. സം​ഭ​വ സ​മ​യ​ത്ത് കൂ​ടു​ത​ലാ​യി ഇ​ടി​മി​ന്ന​ലേ​റ്റ ഭാ​ഗ​ത്ത് ആ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ശ​ശി​യു​ടെ മ​ര​ണ​ശേ​ഷം ജ​ല​ജ യും ​മ​ക​ളു​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​രു​വ​രും മ​റ്റൊ​രു മു​റി​യി​ലാ​യി​രു​ന്നു.

വീ​ടി​ന്‍റെ ത​റ കെ​ട്ടി​യി​രി​ക്കു​ന്ന ക​രി​ങ്ക​ല്ലു​ക​ൾ ഇ​ടി​മി​ന്ന​ലി​ൽ ഇ​ള​കിത്തെ​റി​ച്ചു. ക​രി​ങ്ക​ൽ ത​റ​യ്ക്കു മി​ന്ന​ലേ​റ്റ ഭാ​ഗ​ത്തെ മു​റി​യി​ലാ​ണ് കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. മു​റി​ക്കു​ള്ളി​ലെ ടൈ​ലു​ക​ൾ പൊ​ട്ടി​തെ​റി​ച്ച് അ​ല​മാ​ര​യി​ൽ പതിക്കുകയായിരുന്നു.

വി​ല്ലേ​ജ് ഓ​ഫീ​സ​റെ​ത്തി വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് വീ​ടി​നു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ സ​മീ​പ​വാ​സി​ക​ളാ​യ കു​ര്യ​ൻ എ​ബ്ര​ഹാം ക​ടു​ന്താ​ന​ത്ത്, ബാ​ബു ആ​ല​ഞ്ചേ​രി​ൽ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കും മി​ന്ന​ലി​ൽ നാ​ശ​മു​ണ്ടാ​യി. വീ​ടു​ക​ളി​ലെ ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു.

Related posts