വ​ഴി​യി​ൽ ടി​വി​എ​സ് സ്കൂ​ട്ട​റു​മാ​യി ആ​രെ​യോ കാ​ത്തുനി​ൽ​ക്കു​ന്ന യു​വ​തി! ​പോലീസുകാരൻ ഇടപെട്ടു, മോ​ഷ്ടി​ച്ച സ്കൂ​ട്ട​ർ ഉ​പേ​ക്ഷി​ച്ച് യു​വ​തി മു​ങ്ങി

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: പോ​ലീ​സു​കാ​ര​ന്‍റെ ഇ​ട​പെ​ട​ലി​നെതു​ട​ർ​ന്ന് മോ​ഷ്ടി​ച്ച സ്കൂ​ട്ട​ർ ഉ​പേ​ക്ഷി​ച്ച് യു​വ​തി ഓ​ടിര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നു കു​റാ​ഞ്ചേ​രി​യി​ലാ​ണ് സം​ഭ​വം.

ചേ​ല​ക്ക​ര സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലി​സ് ഓ​ഫീ​സ​റാ​യ ബി​നോ​യ് രാ​വി​ലെ ജോ​ലി​ക്കാ​യി ബൈ​ക്കി​ൽ പോ​കു​ന്പോ​ളാ​ണ് വ​ഴി​യി​ൽ ടി​വി​എ​സ് സ്കൂ​ട്ട​റു​മാ​യി ആ​രെ​യോ കാ​ത്തുനി​ൽ​ക്കു​ന്ന യു​വ​തി​യെ ക​ണ്ട​ത്.

യൂ​ണി​ഫോ​മി​ൽ അ​ല്ലാ​ത്ത ബി​നോയ് യു​വ​തി​യെ തി​രി​ച്ച​റി​ഞ്ഞ് അ​ടു​ത്തു​ചെ​ന്നു വി​വ​രം തി​ര​ക്കി. യു​വ​തി പ​ര​സ്പ​രവി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ആ​ദ്യം പ​റ​ഞ്ഞ​ത്.

ബി​നോ​യ് അ​ല്പം മാ​റി ഫോ​ണ്‍ ചെ​യ്യു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വ​തി വാ​ഹ​നം ഉ​പ​ക്ഷി​ച്ച് ഓ​ടിര​ക്ഷ​പ്പെ​ടു​ക​യും പി​ന്നീ​ട് ബ​സി​ൽ ക​യ​റി പേ​ാകു​ക​യു​മാ​യി​രു​ന്നു.

യൂണി​ഫോ​മി​ൽ അ​ല്ലാ​ത്ത​തു​കൊ​ണ്ടും, ഒ​രു യു​വ​തി​യു​ടെ പി​ന്നാ​ലെ ഓ​ടു​ന്ന​തു ശ​രി​യ​ല്ലെ​ന്നു ക​രു​തിയും ബി​നോ​യ് പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു.

യു​വ​തി നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണ്. ഹോം ​ന​ഴ്സാ​യി ജോ​ലിചെ​യ്യു​ന്പോ​ൾ വീ​ട്ടു​കാ​രെ മ​യ​ക്കി​ക്കിട​ത്തി വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യാ​ണ് യു​വ​തി.

മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സും മാ​സ​ങ്ങ​ൾ​ക്കുമു​ന്പ് സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യു​വ​തി​യെ അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. അ​ന്നു പോ​ലീ​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​യാ​ളാ​ണ് ബി​നോ​യ്.

ഉ​പ​ക്ഷി​ച്ച വാ​ഹ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലി​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഉ​ട​മ​യെ അ​ന്വേ​ഷി​ച്ചു​വ​രു​ന്നു.

Related posts

Leave a Comment