നാലിൽ മൂന്നും ബിജെപിയ്ക്ക്; കോൺഗ്രസിന് ആശ്വാസമായി തെലുങ്കാന മാത്രം

ന്യൂഡൽഹി: നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ കോ​ൺ​ഗ്ര​സി​ന് ക​ന​ത്ത തി​രി​ച്ച​ടി. മ​ധ്യ​പ്ര​ദേ​ശി​ൽ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി ബി​ജെ​പി വ​ൻ മു​ന്നേ​റ്റം സൃ​ഷ്ടി​ക്കു​മ്പോ​ൾ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന രാ​ജ​സ്ഥാ​നും ഛത്തീ​സ്ഗ​ഢും കൈ​വി​ടു​ന്ന നി​ല​യി​ലു​മാ​ണ്. തെ​ലുങ്കാ​ന​യി​ലെ കു​തി​പ്പ് മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സി​ന് ആ​ശ്വ​സി​ക്കാ​ൻ വ​ക​യു​ള്ള​ത്. 

മ​ധ്യ​പ്ര​ദേ​ശി​ൽ അ​ധി​കാ​ര​ത്തു​ട​ർ​ച്ച ഉ​റ​പ്പി​ച്ച ബി​ജെ​പി രാ​ജ​സ്ഥാ​നി​ലും ഛത്തീ​സ്ഗ​ഢി​ലും കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്കെ​ത്തി​യി​ട്ടു​ണ്ട്. 230 സീ​റ്റു​ക​ളു​ള്ള മ​ധ്യ​പ്ര​ദേ​ശി​ൽ 116 സീ​റ്റു​ക​ളാ​ണ് കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട​തെ​ങ്കി​ൽ ബി​ജെ​പി ഇ​തി​നോ​ട​കം 150 സീ​റ്റു​ക​ളി​ൽ മു​ന്നി​ലാ​ണ്. തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 69 സീ​റ്റു​ക​ളി​ലെ കോ​ൺ​ഗ്ര​സി​ന് ലീ​ഡു​ള്ളൂ. 

199 സീ​റ്റു​ക​ളി​ലേ​ക്ക് മ​ത്സ​രം ന​ട​ന്ന രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി 100 സീ​റ്റി​ന് മു​ക​ളി​ൽ ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്. കോ​ൺ​ഗ്ര​സ് 74 സീ​റ്റു​ക​ളി​ലും. ബി​എ​സ്പി​യും ഭാ​ര​ത് ആ​ദി​വാ​സി പാ​ർ​ട്ടി​യും മൂ​ന്നി​ട​ങ്ങ​ളി​ൽ വീ​ത​വും സി​പി​എം ഒ​രി​ട​ത്തും ലീ​ഡ് ചെ​യ്യു​ന്നു. എ​ട്ടി​ട​ത്ത് സ്വ​ത​ന്ത്ര​രാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. 

ഛത്തീ​സ്ഗ​ഢി​ൽ എ​ക്സി​റ്റ്പോ​ൾ പ്ര​വ​ച​ന​ങ്ങ​ളെ കാ​റ്റി​ൽ പ​റ​ത്തി ബി​ജെ​പി​യു​ടെ മു​ന്നേ​റ്റ​മാ​ണ് കാ​ണി​ക്കു​ന്ന​ത്. 90 സീ​റ്റു​ക​ളു​ള്ള സം​സ്ഥാ​ന​ത്ത് ബി​ജെ​പി കേ​വ​ല​ഭൂ​രി​പ​ക്ഷം തി​ക​യ്ക്കാ​നാ​യി​ട്ടി​ല്ല. 46 സീ​റ്റു​ക​ളി​ൽ ലീ​ഡ് ചെ​യ്യു​ന്ന ബി​ജെ​പി​യ്ക്ക് തൊ​ട്ടു​പി​ന്നി​ൽ 40 സീ​റ്റു​മാ​യി കോ​ൺ​ഗ്ര​സു​മു​ണ്ട്. 

തെ​ലുങ്കാ​ന​യി​ൽ എ​ക്സി​റ്റ്പോ​ൾ പ്ര​വ​ച​നം പോ​ലെ ഒ​രു അ​ട്ടി​മ​റി ഉ​റ​പ്പി​ച്ച നി​ല​യി​ലാ​ണ് ഫ​ല​സൂ​ച​ന​ക​ൾ. 119 സീ​റ്റു​ക​ളു​ള്ള തെ​ലു​ങ്കാ​ന​യി​ൽ കോ​ൺ​ഗ്ര​സ് 58 സീ​റ്റു​ക​ളി​ൽ മു​ന്നേ​റു​മ്പോ​ൾ ബി​ആ​ർ​എ​സി​ന് 33 സീ​റ്റു​ക​ളി​ലെേ ലീ​ഡു​ള്ളൂ. ഏ​ഴി​ട​ത്ത് ബി​ജെ​പി ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്. ഒ​രി​ട​ത്ത് സി​പി​ഐ​യും. 

Related posts

Leave a Comment