ലോക്സഭാ തെര‍ഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഏഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ്, കേരളത്തിൽ ഏപ്രിൽ 26 ന്; വോട്ടെണ്ണൽ ജൂൺ നാലിന്

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ഏ​പ്രി​ൽ 19 മു​ത​ൽ ഏ​ഴു​ഘ​ട്ട​മാ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. കേ​ര​ള​ത്തി​ൽ ര​ണ്ടാം​ഘ​ട്ട​മാ​യ ഏ​പ്രി​ൽ 26നാ​ണ് വോ​ട്ടിം​ഗ്. ജൂ​ൺ നാ​ലി​ന് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കും. ആ​ന്ധ്ര​പ്ര​ദേ​ശ്, ഒ​ഡീ​ഷ, അ​രു​ണാ​ച​ൽ​പ്ര​ദേ​ശ്, സി​ക്കിം എ​ന്നി​വി​ട​ങ്ങ​ളി​ലെ നിയമസഭ തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി​ക​ളും പ്ര​ഖ്യാ​പി​ച്ചു.

ആ​ന്ധ്ര​പ്ര​ദേ​ശ്, ഒ​ഡീ​ഷ സം​സ്ഥാ​ന​ങ്ങ​ളി​ൽ മേ​യ് 13നും ​അ​രു​ണാ​ച​ൽ​പ്ര​ദേ​ശ്, സി​ക്കിം സം​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​പ്രി​ൽ 19നു​മാ​ണ് വോ​ട്ടെ​ടു​പ്പ്. ജൂ​ൺ 4ന് ​ഫ​ലം പ്ര​ഖ്യാ​പി​ക്കും.

ഡ​ൽ​ഹി വി​ജ്ഞാ​ൻ ഭ​വ​നി​ലെ വാ​ർ​ത്താ​സ​മ്മ​ള​ന​ത്തി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ രാ​ജീ​വ് കു​മാ​റാ​ണ് തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. ക​മ്മി​ഷ​ണ​ർ​മാ​രാ​യ ഗ്യാ​നേ​ഷ് കു​മാ​ർ, സു​ഖ്ബീ​ർ സിം​ഗ് സ​ന്ധു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

543 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ആ​കെ 96.8 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ൽ 49.7 കോ​ടി പു​രു​ഷ വോ​ട്ട​ർ​മാ​രും 47.1 കോ​ടി സ്ത്രീ​വോ​ട്ട​ർ​മാ​രു​മാ​ണു​ള്ള​ത്. 48,000 ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രും ഇ​ത്ത​വ​ണ​യു​ണ്ട്. 19.75 കോ​ടി പേ​ർ യു​വ വോ​ട്ട​ർ​മാ​രാ​ണ്.

1.8 കോ​ടി ക​ന്നി വോ​ട്ട​ർ​മാ​രാ​ണ് ഇ​ത്ത​വ​ണ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കെ​ത്തു​ന്ന​ത്. ഇ​വ​രി​ൽ 85 ല​ക്ഷം സ്ത്രീ ​വോ​ട്ട​ർ​മാ​രാ​ണ്. 10.5 ല​ക്ഷം പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ബൂ​ത്തു​ക​ളി​ൽ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കി​യി​ട്ടു​ണ്ട്. കു​ടി​വെ​ള്ളം, ശൗ​ചാ​ല​യം, വീ​ൽ​ചെ​യ​ർ, മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ സ​ജ്ജ​മാ​ക്കും. രാ​ജ്യ​ത്തെ 85 വ​യ​സി​നു മു​ക​ളി​ലു​ള്ള വോ​ട്ട​ർ​മാ​ർ​ക്കും 40 ശ​ത​മാ​ന​ത്തി​ലേ​റെ വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കും വീ​ട്ടി​ലി​രു​ന്ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സൗ​ക​ര്യ​വും ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

എ​ല്ലാ ജി​ല്ല​ക​ളി​ലും സു​ര​ക്ഷ​യ്ക്കാ​യി 24×7 ക​ൺ​ട്രോ​ൾ റൂ​മും നെ​റ്റ്‌​വ​ർ​ക്ക് ചെ​ക്ക്പോ​സ്റ്റു​ക​ളും സ്ഥാ​പി​ക്കും. അ​തി​ർ​ത്തി​ക​ളി​ൽ ഡ്രോ​ൺ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. പ്ര​ശ്ന​സാ​ധ്യ​ത ബൂ​ത്തു​ക​ളി​ൽ വെ​ബ് കാ​സ്റ്റിം​ഗ് ഏ​ർ​പ്പെ​ടു​ത്തും. കെ​വൈ​സി ആ​പ്പി​ലൂ​ടെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കും. ക്രി​മി​ന​ൽ കേ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ള​ട​ക്കം ല​ഭ്യ​മാ​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

Related posts

Leave a Comment