അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു;​ വൈ​ദ്യു​തി ലൈ​നി​ലെ തെ​ങ്ങോ​ല​ക​ൾ നീ​ക്ക​ണം

ചെ​ങ്ങ​ന്നൂ​ർ : എം​സി റോ​ഡി​ൽ കാ​ര​ക്കാ​ട് ഹൈ​സ്കൂ​ളി​നു സ​മീ​പ​ത്തെ വൈ​ദ്യു​തി വി​ത​ര​ണ ലൈ​നി​നു മു​ക​ളി​ലേ​ക്ക് അ​പ​ക​ട​ക​ര​മാം​വി​ധം ചാ​ഞ്ഞു കി​ട​ക്കു​ന്ന സ​മീ​പ പു​ര​യി​ട​ത്തി​ലെ തെ​ങ്ങോ​ല​ക​ൾ മു​റി​ച്ചു നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ഇ​വ ഇ​ങ്ങ​നെ കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സം ര​ണ്ടാ​യി.

ലൈ​നി​ൽ ട​ച്ച് ചെ​യ്ത് കി​ട​ക്കു​ന്ന പ​ച്ച​ഓ​ല​ക​ൾ കാ​റ്റി​ൽ ഇ​ള​കിനീ​ങ്ങി വൈ​ദ്യു​തി ക​മ്പി​ക​ളി​ൽ ഉ​ര​യു​ന്ന​തി​നാ​ൽ തെ​ങ്ങി​ൻചു​വ​ട്ടി​ലേ​ക്ക് വൈ​ദ്യു​തി​പ്ര​വ​ഹി​ച്ച് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്നു. ഇ​ക്കാ​ര്യം നാ​ട്ടു​കാ​ർ പ​ല ത​വ​ണ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

മ​ഴ​ക്കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി വൈ​ദ്യു​തി വി​ത​ര​ണ ലൈ​നു​ക​ളി​ലെ ത​ട​സ​ങ്ങ​ൾ, ട​ച്ചു​ക​ൾ എ​ന്നി​വ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​വും നി​ല​നി​ൽ​ക്കെ​യാ​ണ് സ​മാ​ന സം​ഭ​വ​ത്തി​ൽ​ നാ​ട്ടു​കാ​രു​ടെ പ​രാ​തി​യോ​ടു​ള്ള അ​വ​ഗ​ണന അ​ധി​കൃ​ത​ർ തു​ട​രു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വുമുണ്ട്.

തെ​ങ്ങിൻ ചു​വ​ട്ടി​ലോ അ​രി​കിലോ ​എ​ത്തു​ന്ന കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ർ അ​ശ്ര​ദ്ധ​മാ​യി ത​ടി​യി​ലോ ലൈനി​ൽ ട​ച്ച് ചെ​യ്ത് താ​ഴേ​ക്കു കി​ട​ക്കു​ന്ന ഓ​ല​യി​ലോ സ്പ​ർ​ശി​ക്കാ​നി​ട​യാ​യാ​ൽ അ​ത് വ​ൻ അ​പ​ക​ട​ത്തി​നു ഇടയാക്കു​മെ​ന്ന് നാ​ട്ടു​കാ​ർ ഭ​യ​പ്പെ​ടു​ന്നു.

Related posts

Leave a Comment