തിരുമ്പി വന്തിട്ടേന്ന് സൊല്ല്; കോഴിക്കോട് അപ്സര വീണ്ടും തുറക്കുന്നു; ആദ്യ ചിത്രം മമ്മൂട്ടിയുടെ ടര്‍ബോ

പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ ഇ​നി അ​പ്സ​ര പു​തി​യ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും. ച​രി​ത്ര​മു​റ​ങ്ങു​ന്ന കോ​ഴി​ക്കോ​ടി​ന്‍റെ മ​ണ്ണി​ൽ ത​ല​പ്പൊ​ക്ക​ത്തോ​ടെ നി​ല​കൊ​ണ്ട അ​പ്സ​ര തീ​യ​റ്റ​ർ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി അ​ട​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ അ​പ്സ​ര വീ​ണ്ടും തു​റ​ക്കാ​ൻ പോ​കു​ന്നു.

ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​വ് ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​ന്‍റെ മാ​ജി​ക് ഫ്രൈം​സ് തീ​യ​റ്റ​ര്‍ ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ് വീ​ണ്ടും അ​പ്സ​ര തു​റ​ക്കു​ന്ന​ത്. 1000 പേ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന തീ​യ​റ്റ​റി​ന്‍റെ പ്ര​ത്യേ​ക​ത അ​തു​പോ​ലെ ത​ന്നെ നി​ല​നി​ര്‍​ത്തി​യി​ട്ടു​ണ്ട്.

മെ​യ് 23നാ​ണ് തി​യ​റ്റ​ർ തു​റ​ക്കു​ന്ന​ത്. വൈ​ശാ​ഖി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ട​ർ​ബോ ആ​ണ്  ആദ്യ ​ചി​ത്ര​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

Related posts

Leave a Comment