എലിഫന്‍റ് ടൂത്ത് പേസ്റ്റ് പരീക്ഷണം പാളി; ചികിത്സതേടി യൂട്യൂബർ

ലൈ​വ് സ്ട്രീ​മിം​ഗ് വീ​ഡി​യോ​ക​ളി​ൽ പ്ര​ശ​സ്ത​നാ​ണ് ഡാ​ര​ൻ ജേ​സ​ൺ വാ​ട്ട്കി​ൻ​സ് ജൂ​നി​യ​ർ എ​ന്ന ഐ​ഷോ സ്പീ​ഡ്. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഫോ​ളോ​വേ​ഴ്സാ​ണ് ഈ ​പ​തി​നെ​ട്ടു​കാ​ര​നു​ള​ള​ത്.

ഇ​പ്പോ​ഴി​താ ഐ​ഷോ സ്പീ​ഡ് പു​തി​യ പ​രീ​ക്ഷ​ണം ചെ​യ്ത് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രി​ക്കു​ക​യാ​ണെ​ന്ന വാ​ർ​ത്ത​യാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. എ​ലി​ഫ​ന്‍റ് ടൂ​ത്ത് പേ​സ്റ്റ് നി​ർ​മ്മി​ക്കു​ന്ന​തി​ന്‍റെ പ​രീ​ക്ഷ​ണ വേ​ള​യി​ലാ​ണ് ഐ​ഷോ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പൊ​ട്ടാ​സ്യം അ​യ​ഡൈ​ഡ്  അ​ല്ലെ​ങ്കി​ൽ യീ​സ്റ്റ്, ചെ​റു​ചൂ​ടു​ള്ള വെ​ള്ളം, ഹൈ​ഡ്ര​ജ​ൻ പെ​റോ​ക്സൈ​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഉ​ണ്ടാ​ക്കു​ന്ന ഒ​രു പ​ത​യാ​ണ് എ​ലി​ഫ​ന്‍റ് ടൂ​ത്ത് പേ​സ്റ്റ്. ഹൈ​ഡ്ര​ജ​ൻ പെ​റോ​ക്സൈ​ഡി​ന്‍റെ ദ്രു​ത​ഗ​തി​യി​ലു​ള്ള വി​ഘ​ട​നം മൂ​ലം പ​ത​യു​ടെ രൂ​പ​ത്തി​ൽ ഈ ​മി​ശ്രി​തം പു​റ​ത്തേ​ക്ക് വ​രു​ന്നു. 

ഐ​ഷോ​യു​ടെ വീ​ഡി‌​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വെെ​റ​ലാ​വു​ന്നു. എ​ലി​ഫ​ന്‍റ് ടൂ​ത്ത് പേ​സ്റ്റ് നി​ർ​മ്മി​ക്കു​ന്ന​തി​ന്‍റെ ഇ​ട​യി​ൽ ആ ​മി​ശ്രി​തം പ​ത​ഞ്ഞ് പൊ​ങ്ങു​ക​യും റൂ​മി​നു​ള്ളി​ൽ നി​റ​യു​ക​യും ചെ​യ്തു. പി​ന്നാ​ലെ പു​ക കൊ​ണ്ട് ക​ണ്ണു കാ​ണാ​ൻ സാ​ധി​ക്കാ​തെ വ​രു​ന്ന​തും വാ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും.

പ​രീ​ക്ഷ​ണം വി​ജ​യി​ച്ചി​ല്ല എ​ന്ന് ഐ​ഷോ  വീ​ഡ‍ി​യോ​യി​ൽ പ​റ​യു​ന്ന​ത് കേ​ൾ​ക്കാം. എ​ന്‍റെ ദൈ​വ​മേ, ‘എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​ത്? ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ?  എ​നി​ക്ക് ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല,ശ്വാ​സം മു​ട്ടു​ന്നു എ​ന്ന് ഇ​യാ​ൾ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

പു​ക പ​ട​ർ​ന്ന​തി​നാ​ൽ ഫ​യ​ർ അ​ലാ​റം മു​ഴ​ങ്ങു​ന്ന​തും വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം. റൂ​മി​ന​ക​ത്ത് പു​ക നി​റ​ഞ്ഞ​തോ​ടെ ഐ​ഷോ സ്പീ​ഡും  വീ​ഡി​യോ എ​ടു​ത്തു കൊ​ണ്ടി​രു​ന്ന സു​ഹൃ​ത്തും റൂ​മി​ൽ നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തും കാ​ണാം.

എ​ലി​ഫ​ന്‍റ് ടൂ​ത്ത് പേ​സ്റ്റ് പ​ത​ഞ്ഞ് പൊ​ങ്ങി അ​ഗ്നി​പ​ർ​വ്വ​തം പോ​ലെ രൂ​പ​പ്പെ​ടു​ന്ന​തി​നാ​ൽ സ​യ​ന്‍​സ് ലാ​ബു​ക​ളി​ലും ശാ​സ്ത്ര​മേ​ള​ക​ളി​ലു​മെ​ല്ലാം  ഈ ​പ​രീ​ക്ഷ​ണം ന​ട​ത്താ​റു​ണ്ട്. വ​ള​രെ ശ്ര​ദ്ധ​യോ​ടെ വേ​ണം ഓ​രോ മി​ശ്രി​ത​വും ചേ​ർ​ക്കാ​നാ​യി. പാ​ളി​പ്പോ​യാ​ൽ വ​ലി​യ അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കും. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment