ഒരുമയാണ് ബലം! വെള്ളം കുടിക്കാനെത്തിയ കുട്ടിയാനയുടെ തുമ്പിക്കൈയില്‍ മുതല പിടിമുറുക്കി! രക്ഷകരായത് ആനക്കൂട്ടം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറലാവുന്നു

elephant-crocodile.jpg.image.784.410മുതലയുടെ പിടിയില്‍ നിന്ന് കുട്ടിയാനയെ രക്ഷിച്ച ആനക്കൂട്ടമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യമായ മലാവിയിലെ മവേര വനമേഖലയിലാണ് ഈ സംഭവം നടന്നത്. ആ സമയത്ത് നദിയില്‍ ബോട്ടിലൂടെ സഞ്ചരിച്ച വിനോദ സഞ്ചാരികളാണ് ഈ അപൂര്‍വ്വ നിമിഷങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്. വേനല്‍കടുത്ത അവസ്ഥയില്‍ നദിയില്‍ വെള്ളം തേടിയെത്തിയ ആനക്കൂട്ടത്തില്‍ നിന്ന് ആദ്യം വെള്ളം കുടിക്കാനായി ഇറങ്ങിയ കുട്ടിയാനയെയാണ് വെള്ളത്തില്‍ പതുങ്ങി കിടന്നിരുന്ന മുതല പിടികൂടിയത്.

കുട്ടിയാനയുടെ തുമ്പിക്കൈയിലാണ് മുതല പിടുത്തമിട്ടത്. സര്‍വ്വശക്തിയുമുപയോഗിച്ച് മുതലയെ കുടഞ്ഞെറിയാന്‍ കുട്ടിയാന നടത്തിയ പരിശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഒരു നിമിഷം പകച്ചുപിന്മാറിയ ആനക്കൂട്ടം സമനില വീണ്ടെടുത്ത് കുട്ടിയാനയെ രക്ഷിക്കാനായി പാഞ്ഞടുത്തു. ആനക്കൂട്ടം ആക്രമിക്കും എന്ന സ്ഥിതിയായപ്പോള്‍ മുതല പിടിവിട്ട് പിന്മാറുകയായിരുന്നു. ഒരുമയാണ് ബലം എന്ന പഴഞ്ചൊല്ലിന് മറ്റൊരു ഉദാഹരണമാവുകയായിരുന്നു ഈ സംഭവം.

Related posts