പ​നിയാണെന്ന് പറയാൻ പറഞ്ഞു: ബ​ന്ധു​നി​യ​മ​ന വിവാദം ചർച്ച ചെയ്യുന്ന സി​പി​എം കേ​ന്ദ്ര​ക​മ്മിറ്റി യോ​ഗ​ത്തി​ൽ അനാരോഗ്യം മൂലം പങ്കെടുക്കില്ലെന്ന് ഇ.​പി. ജ​യ​രാ​ജ​ൻ

ep-jayarajanബ​ന്ധു​നി​യ​മ​ന വി​വാ​ദം ച​ർ​ച്ച ചെ​യ്യു​ന്ന സി​പി​എം കേ​ന്ദ്ര​ക​മ്മ​റ്റി യോ​ഗ​ത്തി​ൽ ഇ.​പി. ജ​യ​രാ​ജ​ൻ ഇ​ന്ന് പ​ങ്കെ​ടു​ക്കി​ല്ല. പ​നി ബാ​ധി​ച്ച​താ​ണ് കേ​ന്ദ്ര​ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. ഇ.​പി. ജ​യ​രാ​ജ​ൻ ഇ​പ്പോ​ൾ എ​റ​ണാ​കു​ള​ത്താ​ണ് ഉ​ള്ള​ത്. എ​ന്നാ​ൽ പി.​കെ. ശ്രീ​മ​തി എം​പി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.
ബ​ന്ധു നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും പി.​കെ. ശ്രീ​മ​തി എം​പി​ക്കും വീ​ഴ്ച സം​ഭ​വി​ച്ച​താ​യി സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന ഘ​ട​കം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് അ​തേ​പ​ടി അം​ഗീ​ക​രി​ച്ചാ​ണ് പോ​ളി​റ്റ് ബ്യൂ​റോ യോ​ഗ​ത്തി​ന്‍റെ ന​ട​പ​ടി.

റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​തു​പോ​ലെ ഇ​രു നേ​താ​ക്ക​ൾ​ക്കും പി​ഴ​വു​ണ്ടാ​യ​താ​യി പി​ബി യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‌എ​ന്നാ​ൽ ന​ട​പ​ടി സം​ബ​ന്ധി​ച്ച് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ല. ഇ​ന്നു ന​ട​ക്കു​ന്ന കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വി​ഷ​യം റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും നേ​താ​ക്ക​ളി​ൽ നി​ന്നു വി​ശ​ദീ​ക​ര​ണം തേ​ടാ​നും പി​ബി യോ​ഗം തീ​രു​മാ​നി​ച്ചു.

ര​ണ്ടു നേ​താ​ക്ക​ളും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ​തി​നാ​ലാ​ണ് വി​ഷ​യം കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കു വി​ടാ​ൻ ധാ​ര​ണ​യാ​യ​ത്. പി​ഴ​വു​ക​ൾ അം​ഗീ​ക​രി​ച്ച് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യാ​ൽ ന​ട​പ​ടി ശാ​സ​ന​യി​ലോ താ​ക്കീ​തി​ലോ ഒ​തു​ക്കാ​നാ​ണ് നേ​താ​ക്ക​ൾ തീ​രു​മാ​നി​ച്ച​തെ​ന്നും സൂ​ച​ന​യു​ണ്ട്.

Related posts