കു​ഞ്ഞി​നെ അ​ട​ക്കം ചെ​യ്തയിടത്ത് ഓ​ടി​യെ​ത്തി അ​മ്മ; ക​ര​ള​ലി​യിപ്പി​ക്കു​ന്ന അ​മ്മ​യാ​ന​യു​ടെ ചി​ത്രം വൈ​റ​ൽ

സോ​ഷ്യ​ൽ മീ​ഡി​യ സ​ജീ​വ​മാ​യ​തോ​ടെ മൃ​ഗ​ങ്ങ​ളു​ടെ നി​ര​വ​ധി ദൃ​ശ്യ​ങ്ങ​ൾ ന​മ്മ​ൾ കാ​ണാ​റു​ണ്ട്. എ​ന്നാ​ൽ കാ​ണു​ന്ന​വ​രു​ടെ ക​ണ്ണി​നെ ഈ​റ​ന​ണി​യി​ക്കു​ന്ന ഒ​രു ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ത​ന്‍റെ കു​ഞ്ഞി​നെ അ​ട​ക്കം ചെ​യ്തി​രി​ക്കു​ന്ന കു​ഴി​മാ​ട​ത്തി​ന​രി​കി​ൽ നി​ൽ​ക്കു​ന്ന അ​മ്മ​യു​ടെ ചി​ത്ര​മാ​ണ് അ​ത്. ഐ​എ​ഫ്എ​സ് ഓ​ഫീ​സ​ർ സു​ശാ​ന്ത ന​ന്ദ​യാ​ണ് ചി​ത്രം എ​ക്സി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ജ​നി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ കു​ട്ടി​യാ​ന ചെ​രി​ഞ്ഞെ​ന്നും സം​സ്ക​രി​ച്ച കു​ഞ്ഞി​നെ തേ​ടി അ​മ്മ​യാ​ന എ​ത്തി​യെ​ന്നും സു​ശാ​ന്ത പ​റ​ഞ്ഞു.

‘എ​നി​ക്ക് ക​ണ്ണു​നീ​ർ വ​ന്നു, ജ​നി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഈ ​ആ​ന​യു​ടെ കു​ഞ്ഞ് മ​രി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം സം​സ്ക​രി​ച്ചു. അ​മ്മ ആ ​കു​ഞ്ഞി​നെ തേ​ടി വ​ന്നു. ജീ​വി​ത​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​വു​ന്ന​തു​വ​രെ ഇ​നി ദി​വ​സ​ങ്ങ​ളോ​ളം അ​വ​ൾ വി​ഷ​മി​ക്കും. അ​മ്മ​യ്ക്ക് മ​ക്ക​ളോ​ടു​ള്ള സ്നേ​ഹം പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത​താ​ണ്’​എ​ന്നും സു​ശാ​ന്ത എ​ക്സി​ൽ കു​റി​ച്ചു. വൈ​റ​ലാ​യ പോ​സ്റ്റി​ന് നി​ര​വ​ധി​പേ​രാ​ണ് ക​മ​ന്‍റു​മാ​യെ​ത്തി​യ​ത്.

പോസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

Related posts

Leave a Comment