ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്കെതിരെ എവർടണ് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്. എവർടണ് വേണ്ടി ബെട്ടോ രണ്ട് ഗോളുകളും ലിമാൻ എൻഡിയായെ ഒരു ഗോളും നേടി. ബെട്ടോ 33,62 എന്നീ മിനിറ്റുകളിലാണ് ഗോളുകൾ നേടിയത്. എൻഡിയായെ 76-ാം മിനിറ്റിലാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ എവർടണ് 46 പോയിന്റായി. നിലവിൽ ലീഗിൽ എട്ടാമതാണ് എവർട്ടൺ. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ചെൽസി ആറാം സ്ഥാനത്താണ് തുടരുകയാണ്. 48 പോയിന്റാണ് ചെൽസിക്കുള്ളത്.
