മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കും; ഓ​ൺ​ലൈ​ൻ പ​ഠ​നം സ്ഥി​ര സം​വി​ധാ​ന​മ​ല്ലെന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ

നെ​ടു​മ​ങ്ങാ​ട്: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ .ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​ത് സാ​ധ്യ​മാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചി​ല​ർ പ്ര​ച​രി​പ്പി​ക്കു​ന്ന​തു പോ​ലെ ഓ​ൺ​ലൈ​ൻ പ​ഠ​നം സ്ഥി​ര സം​വി​ധാ​ന​മ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യൊ​രു​ക്കി​യ 39 ഓ​ൺ​ലൈ​ൻ​പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളു​ടെ ന​ഗ​ര​സ​ഭ ത​ല ഉ​ദ്ഘാ​ട​നം ഗ്രാ​ങ്കോ​ട്ടു​കോ​ണ​ത്ത് നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

യോ​ഗ​ത്തി​ൽ സി.​ദി​വാ​ക​ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ലേ​ഖാ വി​ക്ര​മ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ ആ​ർ.​മ​ധു, പി.​ഹ​രി​കേ​ശ​ൻ, ടി.​ആ​ർ.​സു​രേ​ഷ്, ഗീ​താ​കു​മാ​രി, കൗ​ൺ​സി​ല​ർ​മാ​രാ​യ ടി.​അ​ർ​ജു​ന​ൻ ,സു​മ​യ്യാ മ​നോ​ജ്, സെ​ക്ര​ട്ട​റി സ്റ്റാ​ലി​ൻ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment