കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ബാർ കൗൺസിലിൽ പരാതിയുമായി അതിജീവിത. നടൻ ദിലീപിന്റെ അഭിഭാഷകർ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് പരാതിയിൽ പറയുന്നു.
അഭിഭാഷകൻ രാമൻപിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു. ഓഫീസിൽവച്ച് ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചു.
20 സാക്ഷികൾ കൂറുമാറിയതിനു പിന്നിൽ അഭിഭാഷക സംഘമാണെന്നും അതിജീവിത ആരോപിക്കുന്നു. അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്ന് ഇവർ ആവശ്യപ്പെട്ടു.