ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യി​ലെ വെ​ന്‍റ് പൈ​പ്പ് പാ​ല​വും  തൂ​ക്കു​പാ​ല​വും അ​പ​ക​ടാ​വ​സ്ഥ​യി​ൽ

മു​ക്കം: ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ലെ മു​ക്കം വെ​ന്‍റ് പൈ​പ്പ് പാ​ല​വും പാ​ല​ക്ക​ട​വ​ത്ത് തൂ​ക്കു​പാ​ല​വും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. ര​ണ്ട് പാ​ല​ങ്ങ​ളും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി​ട്ടും അ​ധി​കൃ​ത​ർ​ക്കു നി​സ്സം​ഗ​ത​യെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. അ​തേ സ​മ​യം കൊ​ടി​യ​ത്തൂ​ർ ചാ​ത്ത​മം​ഗ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യോ​ട്ടി​ൽ ക​ട​വ് തൂ​ക്കു​പാ​ലം കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി .

മൂ​ന്നു ക​ര​ക​ളെ ബ​ന്ധി​പ്പി​ച്ചു കൊ​ണ്ടു​ള്ള മു​ക്കം ക​ട​വ് പാ​ലം വ​ന്ന​തോ​ടെ ഇ​തി​നോ​ടു ചേ​ർ​ന്ന വെ​ന്‍റ് പൈ​പ്പ് പാ​ല​വും ക​ണ്ണെ​ത്തും ദൂ​ര​ത്തു​ള്ള തൂ​ക്കു​പാ​ല​വും ഉ​പ​യോ​ഗ ശൂ​ന്യ​മാ​വു​ക​യാ​യി​രു​ന്നു. അ​തേ സ​മ​യം പാ​ല​ങ്ങ​ൾ ര​ണ്ടും പു​ഴ ഗ​തി മാ​റി ഒ​ഴു​കാ​ൻ കാ​ര​ണ​മാ​വു​ക​യും ഇ​തു​മൂ​ലം തീ​ര​ങ്ങ​ൾ ഇ​ടി​യു​ക​യും വീ​ടു​ക​ൾ​ക്കു ഭീ​ഷ​ണി​യാ​വു​ക​യും ചെ​യ്യു​ന്നു. ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും 2018-ലെ ​പ്ര​ള​യ​ത്തി​ലും ഏ​റ്റ​വും കൂ​ടു​ത​ൽ ക​ര​യി​ടി​ച്ചി​ലു​ണ്ടാ​യ​ത് ഈ ​ര​ണ്ടു പാ​ല​ങ്ങ​ൾ​ക്കി​ട​യി​ലാ​കും.

വെ​ന്‍റ് പൈ​പ്പ് പാ​ല​ത്തി​ന്‍റെ ര​ണ്ട​റ്റ​വും ത​ക​ർ​ന്നു ക​ഴി​ഞ്ഞു. ഇ​തി​നു തൊ​ട്ടു താ​ഴെ​യാ​ണ് മു​ക്കം​ക​ട​വ് പാ​ലം. അ​പ​ക​ട​ങ്ങ​ളും അ​ത്യാ​ഹി​ത​ങ്ങ​ളും മു​ന്നി​ൽ ക​ണ്ട്, പാ​ല​ങ്ങ​ൾ പൊ​ളി​ച്ചു നീ​ക്കാ​ൻ കാ​ര​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഐ​ക്യ​ക​ണ്ഠേ​ന തീ​രു​മാ​നി​ച്ച​താ​ണ്. പ​ക്ഷേ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കാ​ൻ ഭ​ര​ണ നേ​തൃ​ത്വം ത​യ്യാ​റാ​കാ​ത്ത​താ​ണ് വ്യാ​പ​ക​മാ​യ ക​ര​യി​ടി​ച്ചി​ലി​നും സ​മീ​പ​വാ​സി​ക​ളു​ടെ ഭീ​തി തു​ട​രാ​നും കാ​ര​ണം.

തൂ​ക്കു​പാ​ല​ത്തി​ന്‍റെ ക​മ്പി​ക​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. കു​ത്തൊ​ഴു​ക്കു തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടു പാ​ല​ങ്ങ​ളും എ​ത്ര​യും വേ​ഗം പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts