ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം കാടു ക‍യറിക്കിടക്കുന്നത് സൗകര്യമായി, കെട്ടിടത്തിനുള്ളിൽ നടക്കുന്നത് ?


ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി 33-ാം വാ​ർ​ഡി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​നു​സ​മീ​പം കാ​ടു ക​യ​റി​ കിടക്കുന്ന​തു നാ​ട്ടു​കാർ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും ശു​ചി​ത്വ​മി​ഷ​ൻ ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​ത് ഈ ​കെ​ട്ടി​ട​ത്തി​ലാ​ണ്. ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും വ​യ്ക്കാ​ത്ത തു​റ​ന്നു കി​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ മാ​സ​ങ്ങ​ളോ​ള​മാ​ണ് മാ​ലി​ന്യ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​ത്.

കെ​ട്ടി​ട​ത്തിൽ മ​ദ്യ​പാ​ന​വും അ​നാ​ശ്വാ​സ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ടു​ന്നു. നി​ര​വ​ധി ത​വ​ണ ക​ള​ക്ട​ർ, മു​നി​സി​പ്പാ​ലി​റ്റി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

കാ​ടു​ക​യ​റി​ക്കി​ട​ക്കു​ന്ന​തു മൂ​ലം ഇ​ഴ​ജ​ന്തു​ക്ക​ൾ, തെ​രു​വ് നാ​യ്ക്ക​ൾ, കാ​ട്ടു​മാ​ക്കാ​ൻ, മ​ര​പ്പ​ട്ടി തു​ട​ങ്ങി​യ ജീ​വി​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി പ്ര​ദേ​ശം മാ​റി​യി​രി​ക്കു​ക​യാ​ണ്.

മു​നി​സി​പ്പാ​ലി​റ്റി റോ​ഡാ​യ ക​ച്ചേ​രി​കു​ന്ന് – ച​ന്ദ്ര​ൻ കു​ന്നേ​ൽ റോ​ഡി​ന്‍റെ വ​ശ​ത്ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ക ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ കി​ണ​ർ ഇ​ടി​ഞ്ഞു കി​ട​ക്കു​ന്ന​തും റോ​ഡി​ലൂ​ടെ​ പോ​കു​ന്ന​വ​ർ​ക്കു ഭീ​ഷ​ണി​യാ​ണ്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഒ​രു വാ​ക​മ​രം ഏ​തു​നി​മി​ഷ​വും തൊ​ട്ട​ടു​ത്തു​ള്ള വീ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലു​മാ​ണ്.

Related posts

Leave a Comment