തലയാഴത്ത് വീടു കയറി ആക്രമിച്ച് നാലുപേരെ വെട്ടിയ സംഭവം; ബസ് ഡ്രൈവർ പിടിയിൽ


വൈ​ക്കം: ത​ല​യാ​ഴ​ത്ത് വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചു നാ​ലു പേ​രെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റാ​യ ഒ​രാ​ളെ കൂ​ടി വൈ​ക്കം പോ​ലീ​സ് പി​ടി​കൂ​ടി. ടി​വി പു​രം കോ​ട്ട​ച്ചി​റ സ്വ​ദേ​ശി ജി​ഷ്ണു(25)വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ത​ല​യാ​ഴം ഉ​ല്ല​ല ഏ​നേ​ഴ​ത്ത് വെ​ണ്‍​മ​ണി വി​ഷ്ണു, വി​ഷ്ണു​വി​ന്‍റെ പി​താ​വ്, സ​ഹോ​ദ​ര​ൻ, സു​ഹൃ​ത്ത് തു​ട​ങ്ങി​യ​വ​രെ​യാ​ണ് ജി​ഷ്ണു​വും സു​ഹൃ​ത്ത് അ​ഗ്രേ​ഷും ചേ​ർ​ന്നു വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​ പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 20ന് ​ഉ​ച്ച​യോ​ടെ ത​ല​യാ​ഴം ഉ​ല്ല​ല​യി​ലെ അ​ഗ്രേ​ഷി​ന്‍റെ വീ​ട് വെ​ണ്‍​മ​ണി വി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​ച്ചു ത​ക​ർ​ത്തി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യം തീ​ർ​ക്കാ​നാ​ണ് ജി​ഷ്ണു​വും അ​ഗ്രേ​ഷും ചേ​ർ​ന്നു വെ​ണ്‍​മ​ണി വി​ഷ്ണു​വി​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച​തും വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

അ​ഗ്രേ​ഷി​നെ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യാ​യ അ​ഗ്രേ​ഷ് സം​ഭ​വ​ത്തി​നു​ശേ​ഷം എ​റ​ണാ​കു​ളം, ചോ​റ്റാ​നി​ക്ക​ര, ക​ള​മ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഒ​ള​ശ​യി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഗ്രേ​ഷി​നെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ഒ​ളി​വി​ൽ ക​ഴി​യു​ന്ന ജി​ഷ്ണു​വി​നെ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്നു പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ ഇ​രു​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. വി​ഷ്ണു​വി​നെ​യും കു​ടും​ബ​ത്തെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ ജി​ഷ്ണു​വി​നെ ഉ​ൾ​പ്പ​ടെ ആ​റു പേ​രെ പോ​ലീ​സ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വൈ​ക്കം എ​സ്എ​ച്ച്ഒ എ​സ്.​പ്ര​ദീ​പ്, എ​സ് ഐ ​കെ.​നാ​സ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജോ​സ്, പ്ര​ദീ​ജ്, സു​ബീ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment