വൈ​റ​ലാ​യി എ​വ​റ​സ്റ്റി​ലെ ട്രാ​ഫി​ക് ബ്ലോ​ക്ക്

ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളാ​യ ബം​രു​ളൂ​രു, ചെ​ന്നൈ, ഡൽഹി, മും​ബൈ എ​ന്നി​വ​ട​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് വാ​ർ​ത്ത​ക​ളി​ൽ ​ഇടം പി​ടി​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലൊ​രു ട്രാ​ഫി​ക് ബ്ലോ​ക്കി​ന്‍റെ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​ഗ​താ​ഗ​ത കു​രു​ക്ക് റോ​ഡി​ല​ല്ല. മ‍​റി​ച്ച് എ​വ​റ​സ്റ്റ് കൊ​ടു​മു​ടി​യി​ലാ​ണ്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട ഒ​രു ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. Navin Kabra എ​ന്ന ട്വി​റ്റ​ര്‍ ഉ​പ​യോ​ക്താ​വാ​ണ് എ​വ​റ​സ്റ്റി​ലെ തി​ര​ക്കി​നെ കാ​ണി​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ‘മും​ബൈ-​പൂ​നെ എ​ക്സ്പ്ര​സ് ഹൈ​വേ​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ​ക്കു​റി​ച്ച് ക​ര​യു​ന്ന​ത് നി​ർ​ത്തു​ക എ​വ​റ​സ്റ്റ് കൊ​ടു​മു​ടി​യി​ൽ പോ​ലും മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു’​എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ല​ക്ഷ​ത്തി​ന് മേ​ലെ ആ​ളു​ക​ള്‍ ഈ ​ചി​ത്രം ഇ​തി​നോ​ട​കം ക​ണ്ടു ക​ഴി​ഞ്ഞു. നി​ര​വ​ധി പേ​രാ​ണ് ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം പ​റ​ഞ്ഞെ​ത്തി​യ​ത്. ഇ​തി​നി​ടെ എ​വ​റ​സ്റ്റി​ല്‍ കു​മി​ഞ്ഞ് കൂ​ടു​ന്ന പ്ലാ​സ്റ്റി​ക്ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ളെ കു​റി​ച്ചും നി​ര​വ​ധി റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്ത് വ​ന്നി​രു​ന്നു. എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ശ്ര​ദ്ധ ഇ​വി​ടു​ത്തെ ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ത​ന്നെ​യാ​ണ്.

അ​തേ​സ​മ​യം, എ​വ​റ​സ്റ്റി​ൽ ഉ​ണ്ടാക്കുന്ന ട്രാ​ഫി​ക് ജാം ​ഒ​രു സ്ഥി​രം സം​ഭ​വ​മ​ല്ലെ​ന്ന് നി​ര​വ​ധി പേ​ര്‍ പ​റ​ഞ്ഞു. സീ​സ​ണി​ൽ ഇ​ത് ന​ട​ക്കു​ന്ന​താ​ണെ​ന്നും ഇ​ത്ര​യും അ​ധി​കം ഹൈ​പ്പ് കൊ​ടു​ക്ക​ണ്ട​ന്നു​മാ​ണ് മ​റ്റൊ​രു വി​ഭാ​ഗം ഓ​ർ​മി​പ്പി​ക്കു​ന്ന​ത്.


.

 

 

 

 

Related posts

Leave a Comment